കോഴിക്കോട്: ജില്ലയിലെ ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന
അനധികൃത പണമിടപാട് നടത്തുന്ന സ്ഥാപനങ്ങളിലും വീടുകളിലും പോലീസ് റെയ്ഡ്.
പയ്യോളി, അത്തോളി, കൊയിലാണ്ടി, താമരശ്ശേരി, ബാലുശ്ശേരി, തൂണേരി
എന്നിവിടങ്ങളിലെ പതിനേഴ് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. റൂറല്‍
എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. ബാലുശ്ശേരിയില്‍ നിന്ന് അനധികൃതമായി
സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയും കൊയിലാണ്ടി പിഷാരിക്കാവില്‍ നിന്ന്
75,000 രൂപയും പോലീസ് പിടിച്ചെടുത്തു.