
കരിപ്പൂര്‍: എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ കേടുപറ്റിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു റണ്‍വേ താല്കാലികമായി അടച്ചു. ഇന്നലെ രാത്രി 9.30 ഓടെ കോഴിക്കോട് - ജിദ്ദ ജംബോ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് റണ്‍വേയ്ക്ക് കേടുപറ്റിയത്. കരിപ്പൂരില്‍ രണ്ട് റണ്‍വേകള്‍ ഉള്ളതിനാല്‍ ഇവിടെ നിന്നുള്ള സര്‍വീസ് മുടങ്ങില്ല.
അതേസമയം, റണ്‍വേയുടെ അറ്റകുറ്റപണി ആറു മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേടുപാടു സംഭവിച്ച റണ്‍വേ പൂര്‍ണപ്രവര്‍ത്തന സജ്ജമായി സര്‍വീസ് പുനരാരംഭിക്കാന്‍ മൂന്നു ദിവസമെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.