ഡാലസ് : അമേരിക്കയിലെ പ്രവാസി മലയാളിയായ ബിനോയ്
ചെറിയാന് നാട്ടിലെ എയര്‍പോട്ടില്‍ വച്ച് നേരിട്ട ദൗര്‍ഭാഗിക അനുഭവത്തില്‍
തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസ് ശക്തമായി പ്രതിഷേധിച്ചു. കേരളത്തിലെ
സമ്പത്ത്ഘടനക്ക് വലിയ കൈത്താങ്ങ് നല്‍കി കൊണ്ടിരിക്കുന്ന പ്രവാസി
മലയാളികള്‍ക്ക് നാട്ടില്‍ വച്ചുണ്ടാകുന്ന ഇത്തരം തിക്താനുഭവങ്ങള്‍ക്ക്
അറുതി വരുത്തുവാന്‍ അധികൃതര്‍ അടിയന്തിരമായി ശ്രദ്ധിക്കണം
എന്ന് ആവശ്യപ്പെടുകയുണ്ടായി. പ്രസ്തുത അവതാരകയുടെ ഈ പ്രവര്‍ത്തിയില്‍ അമേരിക്കന്‍
മലയാളീ സമൂഹം പ്രതികരിക്കണമെന്നും പ്രസ്തുത അവതാരകയുടെ പരിപാടികള്‍
ഡാലസില്‍ വന്നാല്‍ പ്രതിഷേധിക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്യുന്നതാണെന്ന്
തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസ് അറിയിച്ചു.
അമേരിക്കന്‍ മലയാളികളോട് പ്രതിബന്ധതയുള്ള പ്രമുഖ പ്രസ്ഥാനങ്ങള്‍
ഈകാര്യത്തില്‍ എല്ലാ പിന്തുണയും നിയമസഹായവും ലഭ്യമാകണം. തിരുവല്ലാ
അസോസിയേഷന്‍ എല്ലാ പിന്തുണയും ശ്രീ ബിനോയ് ചെറിയാന് വാഗ്ദാനം ചെയ്യുന്നതായി
തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാലസ് ഭാരവാഹികള്‍ അറിയിച്ചു.
ഇനി മേലില്‍ അമേരിക്കയില്‍ നിന്നോ മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നോ
നാട്ടില്‍വരുന്ന ഓരോ മലയാളിക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍
എല്ലാ പ്രവാസി സമൂഹത്തിന്റെയും പിന്തുണ ശ്രീ ബിനോയ് ചെറിയാന് ഉണ്ടാവണം
എന്ന് തിരുവല്ല അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.