ഷിക്കാഗോ: 2012- 13 അദ്ധ്യയന വര്‍ഷാവസാനം മെയ് 12-ന് സീറോ മലബാര്‍ കത്തീഡ്രല്‍
മതബോധന സ്‌കൂളിന്റേയും, മലയാളം സ്‌കൂളിന്റേയും വാര്‍ഷികം സംയുക്തമായി
ആഘോഷിക്കുകയുണ്ടായി. പ്രാര്‍ത്ഥനാഗാനത്തിനുശേഷം നിമിത തെക്കേത്തല സ്വാഗതം
ആശംസിച്ചു. വികാരി ഫാ. ജോയി ആലപ്പാട്ട് തന്റെ ഉദ്‌ഘാടന സന്ദേശത്തില്‍ കുട്ടികളുടെ
ആത്മീയവളര്‍ച്ചയില്‍ മതബോധന സ്‌കൂള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അതിനായി
എല്ലാവിധേനയും സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഏവരേയും നന്ദിയോടെ
പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും പറയുകയുണ്ടായി. മാതൃഭാഷയായ മലയാളത്തോടും കേരളീയ
പാരമ്പര്യങ്ങളോടും കുട്ടികളെ പരിചയപ്പെടുത്തുവാനും, ചേര്‍ത്തു നിര്‍ത്താനുമായി
മലയാളം സ്‌കൂള്‍ നടത്തുന്ന പരിശ്രമങ്ങളെ ജോയി അച്ചന്‍ പ്രത്യേകം ശ്ശാഘിച്ചു.
ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍
അവതരിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ കിരീടധാരണത്തിന്റെ ആവിഷ്‌കാരം വളരെ ഭംഗിയോടെ
അവതരിപ്പിക്കപ്പെട്ടു. മദേഴ്‌സ് ഡേ ആചരണ ദിവസം തന്നെ പരിശുദ്ധ മാതാവിനായി ഈ
പ്രത്യേക സമര്‍പ്പണം നടത്തിയത് ഏവര്‍ക്കും ഒരു പ്രാര്‍ത്ഥനാനുഭവമായി മാറി. മതബോധന
സ്‌കൂളിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് രജിസ്‌ട്രാര്‍ സോണി തേവലക്കരയും, മലയാളം
സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ റോയി വറുകില്‍പറമ്പിലും വായിച്ചു. തുടര്‍ന്ന്
നൃത്തവും ഗാനങ്ങളും കൊണ്ട് കുട്ടികള്‍ വേദി മനോഹരമാക്കി. ജോയി അച്ചന്റെ
നാമധേയദിനമായ അന്നേദിവസം ഇടവക ജനങ്ങള്‍ ആശംസകള്‍ നേര്‍ന്നു. കൈക്കാരന്‍ ജോണ്‍ കൂള
ആശംസാ പ്രസംഗം നടത്തി. അച്ചന്‍ കേക്കു മുറിച്ച് സന്തോഷം പങ്കിട്ടു.
ചിക്കാഗോയിലെ പഠനം പൂര്‍ത്തിയാക്കി തുടര്‍ പഠനത്തിനായി പോകുന്ന സെമിനാരി
വിദ്യാര്‍ത്ഥി രാജീവ് ഫിലിപ്പിനെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. കത്തീഡ്രലിലെ
ആത്മീയവളര്‍ച്ചാ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന രാജീവിന് നന്ദിയും
ആശംസയും അറിയിച്ചതോടൊപ്പം 2001 `നന്മനിറഞ്ഞ മറിയമേ' പ്രാര്‍ത്ഥനയുടെ ആത്മീയ
പൂച്ചെണ്ട് നല്‍കുകയും ചെയ്‌തു.
തുടര്‍ന്ന് വിവിധ മത്സരങ്ങളിലും
പഠനത്തിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം
ചെയ്‌തു. മതബോധന സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്കുള്ള ഫാ മാത്യു
കുര്യാളശേരി അവാര്‍ഡിന് ജോര്‍ജ് പാറയില്‍ അര്‍ഹനായി. രാജു ആന്‍ഡ് ബെറ്റി
പാറയിലിന്റെ മകനാണ് ജോര്‍ജ്. മലയാളം സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള മാര്‍
വര്‍ക്കി വിതയത്തില്‍ അവാര്‍ഡ് പെരുകോണില്‍ മാത്യുവിന്റേയും സുബിയുടേയും മകനായ
ജസ്റ്റിന്‍ ജോസഫിനു ലഭിച്ചു.
ഇരു സ്‌കൂളുകളിലേയും അധികൃതരും അധ്യാപകരും
പരിപാടികള്‍ ഭംഗിയാക്കുവാനായി പരിശ്രമിച്ചു. കലാപരിപാടികള്‍ക്ക് ലിന്‍സി കടവില്‍,
ജില്‍സി മാത്യു, ലിന്‍ഡാ ജോസഫ്, ലാലിച്ചന്‍ ആലുംപറമ്പില്‍, ബിനു മാത്യു, ബിജി
മാത്യു, തോമസ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുഞ്ഞുങ്ങളെ
പരിപാടികള്‍ക്കായി ഒരുക്കിയ മാതാപിതാക്കള്‍ക്ക് അധികൃതര്‍ പ്രത്യേകം നന്ദി പറഞ്ഞു.
മതബോധന സ്‌കൂളിലെ 750-ഓളം വിദ്യാര്‍ത്ഥികളും, മലയാളം സ്‌കൂളിലെ 175
വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ആഘോഷപരിപാടികളില്‍ പങ്കെടുത്തു. മതബോധന
സ്‌കൂള്‍ അസി. ഡയറക്‌ടര്‍ ഡോ. ജയരാജ് ഫ്രാന്‍സീസും, മലയാളം സ്‌കൂള്‍ അധ്യാപിക
ജെയ്‌ന്‍ ലാകായിലും അവതാരകരായിരുന്നു. ജോര്‍ജി തര്യത്തിന്റെ നന്ദി
പ്രകാശനത്തിനുശേഷം ദേശീയഗാനാലാപനത്തോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരശീല വീണു.