Image

ടാഫിക് കുറ്റകൃത്യം: കുവൈറ്റില്‍ ആയിരത്തിലധികം വിദേശികളെ നാടുകടത്തി

Published on 19 May, 2013
ടാഫിക് കുറ്റകൃത്യം: കുവൈറ്റില്‍ ആയിരത്തിലധികം വിദേശികളെ നാടുകടത്തി
കുവൈറ്റ്: ട്രാഫിക് കുറ്റകൃത്യങ്ങളുടെ പേരില്‍ വിദേശികളെ കുവൈറ്റില്‍ നിന്നും നാടുകടത്തുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കോടതി ഉത്തരവ് ഇല്ലാതെ 1,258 വിദേശികളെ നാടുകടത്തിയതായി അല്‍-അന്‍ബാ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക, സ്വകാര്യകാറില്‍ യാത്രക്കാരെ കൊണ്ടു പോകുക, ചുമപ്പ് ലൈറ്റ് രണ്ടു തവണ മറികടക്കുക, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗനിയന്ത്രണമുള്ള മേഖലകളില്‍ കൂടുതല്‍ വേഗതയില്‍ വാഹനം ഓടിക്കുക തുടങ്ങിയ ട്രാഫിക് കുറ്റകൃത്യങ്ങളിലാണ് നാടുകടത്തുന്നത്. അതേസമയം സമാനകുറ്റകൃത്യങ്ങള്‍ നടത്തുന്ന സ്വദേശികളുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത്, കേസ് കോടതിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.

വിദേശികളെ നാടുകടത്തുന്ന നടപടിക്കെതിരെ കുവൈറ്റിലെ മനുഷ്യാകാശ സംഘടനകള്‍ രംഗത്തു വന്നു. സര്‍ക്കാര്‍ നടപടി ക്രൂരമാണെന്ന് കുവൈറ്റ് സൊസൈറ്റി ഓഫ് ഹ്യൂമന്റൈറ്റ്‌സ് പ്രതികരിച്ചു. പ്രവാസികള്‍ക്ക് നേരെ സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് സംഘടന വ്യക്തമാക്കി. 3.8 മില്യണ്‍ വരുന്ന കുവൈറ്റ് ജനസംഖ്യയുടെ 68 ശതമാനവും (2.6 മില്യണ്‍) വിദേശികളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഭാഗമായാണ് കുവൈറ്റ് അധികൃതര്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക