Image

ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍: ലീഗ് മത്സരങ്ങള്‍ തുടരുന്നു

Published on 17 May, 2013
ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍: ലീഗ് മത്സരങ്ങള്‍ തുടരുന്നു
ദുബായ് : ബെറിഹില്‍സ് ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ സൊസൈറ്റി ടൂര്‍ണമെന്റ് ലീഗ് മത്സരങ്ങളില്‍ ഓള്‍സ്റ്റാര്‍സും സിറ്റി ഫൈവ്‌സും മുന്നേറ്റം തുടരുന്നു. ആള്‍സ് സ്റ്റാര്‍ ദുബായ് റൈസിങ് സ്റ്റാര്‍ ഷാര്‍ജയെയും ല്പബെല്‍ക്വിന്‍ ഹൂപ്പേഴ്‌സിനെയും മിച്ചി സ്‌പോര്‍ട്‌സ് സിറ്റിഫൈവ്‌സ്, ബെല്‍ക്വിന്‍ ഹൂപ്പേഴ്‌സ് ദുബായിയെയും ഡെല്‍റ്റ ഗ്രൂപ്പ് എ ടീമിനെയും പരാജയപ്പെടുത്തി.

പരുഷവിഭാഗത്തിലെ മറ്റു മത്സരങ്ങളില്‍ ബ്ലൂറെയ്ന്‍ ഈഗിള്‍സ് ദുബായ്, ഡെല്‍റ്റ ഗ്രൂപ്പ് എ ടീമിനെയും അസ്‌ലഴേസ് ദുബായ,് റൈസിങ് സ്റ്റാര്‍ ഷാര്‍ജയെയും പരാജയപ്പെടുത്തി 19 വയസിനു താഴെയുള്ള ആണ്‍കുട്ടികളൂടെ ഇന്റര്‍ സ്‌കൂള്‍ വിഭാഗത്തില്‍ ഒവറോണ്‍ ഷാര്‍ജ-നിംസ് ദുബായിയേയും നിംസ് ഷാര്‍ജ-മോഡല്‍ സ്‌കൂള്‍ ടീമിനെയും പരാജയപ്പെടുത്തി.

13 വയസിനു താഴെയുള്ള ആണ്‍കുട്ടികളൂടെ വിഭാഗത്തില്‍ വിന്നിങ് ചാംസ് -മിച്ചി അക്കാദമിയേയും നിംസ്- ഹൂപ്പേഴ്‌സ് ദുബായിയേയും ഡിപിഎസ് ദുബായ്- സിറ്റി സ്റ്റാര്‍സിനേയും ഡിപിഎസ് ഷാര്‍ജ-ഒവറോണ്‍ അല്‍ ഐനിനിനേയും പരാജയപ്പെടുത്തി. പെണ്‍കുട്ടികളൂടെ വിഭാഗത്തില്‍ ഒവറോണ്‍ ദുബായ്- ഇബിന്‍ സിന ഷാര്‍ജയേയും ഡി.പി.എസ് ദുബായ് ഹൂപ്പേഴ്‌സ് ദുബായിയേയും ഡിപിഎസ് ഷാര്‍ജ- ഡിപിഎസ് ദുബായിയേയും ഒവറോണ്‍ ദുബായ്- മിച്ചി സ്‌പോര്‍ട്‌സ് അക്കാദമിയേയും തോല്‍പിച്ചു. വിൈതാ വിഭാഗത്തില്‍ ഡിപിഎസ് ഷാര്‍ജ -ഹൂപ്പേഴ്‌സ് ദുബായിയേയും മിച ്‌വി സ്‌പോര്‍ട്‌സ് അക്കാദമി ജാഗുവാര്‍സിനേയും പരാജയപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക