Image

അനീതി കണ്ടപ്പോള്‍ പ്രതികരിച്ചു, അതില്‍ ഖേദമില്ല: ബിനോയി

Published on 16 May, 2013
അനീതി കണ്ടപ്പോള്‍ പ്രതികരിച്ചു, അതില്‍ ഖേദമില്ല: ബിനോയി
ന്യൂയോര്‍ക്ക്: അനീതി കണ്ടപ്പോള്‍ പ്രതികരിച്ചു. അത്രയേ ചെയ്തുള്ളൂ. അതില്‍ ഖേദമില്ല. ഇനിയും അങ്ങനെതന്നെയെ പേരുമാറൂ. രഞ്ജിനി ഹരിദാസ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്ത ന്യൂയോര്‍ക്ക് മലയാളി ബിനോയി സി. ചെറിയാന്‍ Eമലയാളിയോട് പറഞ്ഞു.

പതിനെട്ട് മണിക്കൂര്‍ യാത്രചെയ്ത് കുട്ടികളുമായി എത്തിയവര്‍ ക്യൂവില്‍ നില്‍ക്കവെയാണ് രഞ്ജിനിയും സുരാജും മറ്റൊരാളും മുന്നിലേക്ക് കയറിപ്പോയത്. അതു ശരിയല്ലെന്നും കലാകാരന്മാര്‍ സാമൂഹ്യ പ്രതിബദ്ധത കാണിക്കണമെന്നും പറഞ്ഞപ്പോള്‍ തന്നെ തല്ലാനൊരുങ്ങിയെന്ന് ബിനോയി പറഞ്ഞു. ദേഹത്തു തൊടരുതെന്ന് തിരിച്ചുപറഞ്ഞു. ഇതേ തുടര്‍ന്ന് നടി വാക്കേറ്റത്തിനു മുതിരുകയായിരുന്നു.

പോലീസ് വളരെ മാന്യമായി പെരുമാറിയെന്ന് ബിനോയി പറഞ്ഞു. പരാതി കിട്ടിയാല്‍ അവര്‍ക്ക് കേസെടുക്കാതിരിക്കാനാവില്ല. അത്രയേ ചെയ്തുള്ളൂ. സ്വന്തം ജാമ്യത്തില്‍ വിടുകയും ചെയ്തു.

അവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. അമേരിക്കന്‍ മലയാളികളില്‍ നിന്നും മറ്റെല്ലാ വിഭാഗങ്ങളില്‍നിന്നും മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചതെന്ന് ബിനോയി പറഞ്ഞു. അനീതിക്കെതിരെ പ്രതികരിച്ചുവെന്നതിന് ടാക്‌സിക്കാരുടെ സംഘടന ഒരു സ്വീകരണത്തിനു വരെ ഒരുങ്ങിയതാണ്. എന്നാല്‍ പ്രശസ്തിയോ വ്യക്തിപരമായ എന്തെങ്കിലും താത്പര്യമോ
തനിക്കില്ല.

ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന ബിനോയി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്റ് ട്രഷറര്‍ ആണ്. ജൂണ്‍ 11-ന് മടങ്ങനാണ് പരിപാടി.

രഞ്ജിനിയെ അമേരിക്കന്‍ മലയാളി തല്ലി എന്നാണ് തുടക്കത്തില്‍ റിപ്പോര്‍ട്ട് വന്നത്. അതുകണ്ടപ്പോള്‍ ഖേദം തോന്നിയെന്ന് ബിനോയി പറഞ്ഞു. സത്യാവസ്ഥ മനസിലാക്കാതെ ആരോ എഴുതിയ റിപ്പോര്‍ട്ടായിരുന്നു അത്. പിന്നീട് മാധ്യമങ്ങളും അത് തിരുത്തി.

Eമലയാളിയിലും ആദ്യ റിപ്പോര്‍ട്ട് വന്നത് രഞ്ജിനിയെ മര്‍ദ്ദിച്ചുവെന്ന രീതിയിലാണ്. അതിനുള്ള ക്ഷമാപണം ബിനോയിയെ അറിയിക്കുകയും ചെയ്തു.

സംഭവം എന്തായാലും അമേരിക്കന്‍ മലയാളികളെ മൊത്തം പ്രകോപിപ്പിച്ചുവെന്നാണ് ജനങ്ങളുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
-----------------------------------------------------------------
see report in Deepika
എമിഗ്രേഷന്‍ കൗണ്ടറിലെ വാദപ്രതിവാദം: രഞ്ജിനി ഹരിദാസിനും ബിനോയിക്കുമെതിരേ കുറ്റപത്രം
നെടുമ്പാശേരി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ കൗണ്ടറിലെ വാദ പ്രതിവാദവുമായി ബന്ധപ്പെട്ട് നെടുമ്പാശേരി പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളായ ടി.വി. അവതാരികയും ചലച്ചിത്ര നടിയുമായ രഞ്ജിനി ഹരിദാസ്, പൊന്‍കുന്നം സ്വദേശി ബിനോയ് ചെറിയാന്‍ എന്നിവര്‍ക്കെതിരേ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

രഞ്ജിനി ഹരിദാസിന്റെ പേരില്‍ ഐപിസി 294 (6) വകുപ്പനുസരിച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്. ഐപിസി 354 (4) വകുപ്പനുസരിച്ച് മാനഹാനി, അസഭ്യം പറയല്‍ എന്നിവയ്ക്കാണ് ബിനോയ് ചെറിയാന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്. ബിനോയിയുടെ ഭാര്യ കൊച്ചുറാണിയും രഞ്ജിനി ഹരിദാസുമാണ് പരാതിക്കാരികള്‍.

പരാതികള്‍ സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടുന്നതിന് പോലീസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. കുറ്റപത്രത്തില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതാണ്. ബിനോയ് തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന രഞ്ജിനി ഹരിദാസിന്റെ പരാതിയില്‍ പറയുന്നുണെ്ടങ്കിലും ഇതുസംബന്ധിച്ച വകുപ്പുകളൊന്നും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒളികാമറ ദൃശ്യങ്ങളാകാം സത്യാവസ്ഥ മനസിലാക്കാന്‍ പോലീസിന് സഹായകമായത്.

രഞ്ജിനി ഹരിദാസ് സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നു സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ള ടീമുമൊത്താണു വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് എമിറേറ്റ്‌സ് ഫ്‌ളൈറ്റില്‍ കൊച്ചിയില്‍ വന്നിറങ്ങിയത്. ഇതേ ഫ്‌ളൈറ്റിലാണു ഭാര്യയും മക്കളുമൊപ്പം ന്യൂയോര്‍ക്കില്‍നിന്നു ബിനോയ് ചെറിയാനും വന്നത്. പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനുവേണ്ടി ഇവര്‍ ക്യൂ നില്‍ക്കുകയായിരുന്നു.

ക്യൂവിന്റെ പിന്നിലായിരുന്ന രഞ്ജിനി ഹരിദാസ് മുന്‍പോട്ടു വന്ന് ഇടയ്ക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ബിനോയ് ശക്തമായി പ്രതികരിച്ചു. തങ്ങള്‍ 18 മണിക്കൂര്‍ യാത്ര ചെയ്തു വന്നവരാണെന്നും എത്രയും വേഗം വീട്ടിലെത്താന്‍ ആഗ്രഹമുണെ്ടന്നും ബിനോയ് പറഞ്ഞു. ഇടയ്ക്കു കയറാന്‍ പറ്റില്ലെന്നു ശഠിച്ചതോടെ രഞ്ജിനി ബിനോയ്ക്കുനേരേ തിരിഞ്ഞു. ഇരുവരും തമ്മില്‍ ഏറെ സമയം സഭ്യേതരമായ ഭാഷയില്‍ വാഗ്വാദം നടന്നതായി പറയുന്നു. എന്നാല്‍ താന്‍ ക്യൂ തെറ്റിച്ചില്ലെന്നും കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ മാറി നില്‍ക്കുകയായിരുന്നുവെന്നും തന്റെ ജോലിയെയും വീട്ടുകാരെയും അയാള്‍ അപഹസിച്ച് സംസാരിച്ചതായും രഞ്ജിനി ഹരിദാസ് പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ളവര്‍ മൗനം ഭജിച്ചു. പുറത്തുവന്നപ്പോള്‍ വിമാനത്താവളത്തിലെ പോലീസ് ഔട്ട്‌പോസ്റ്റില്‍ രഞ്ജിനി പരാതി നല്കി. ബിനോയിയുടെ ഭാര്യ കൊച്ചുറാണിയും പരാതി എഴുതിക്കൊടുത്തു. രണ്ടു പരാതിയിലും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നു നെടുമ്പാശേരി പോലീസ് അറിയിച്ചിരുന്നു.

അനീതി കണ്ടപ്പോള്‍ പ്രതികരിച്ചു, അതില്‍ ഖേദമില്ല: ബിനോയി
Join WhatsApp News
Antahappan 2013-05-17 08:45:02
First I congratulate Mr. Binoy and family standing up against injustice. It is the false pride and the uncivilized practice made her to do it. Her attitude was like, “hey don’t you know who I am and why can’t you give way for me.” Recently an actress was arrested by a police officer in Lose Angeles for drunk driving and she acted like the same way this pride filled woman and the Officer never Budged and arrested her. And, she finally apologized for her rude behavior. Ranjani Haridas was not expecting a rubbing with courageous justice loving person and getting exposed her arrogance. Now, it is the responsibility of the Justice loving people to make everyone know her true behavior and tame her. The sponsor who brought her here, the team leader, and the Medias must be notified and continue putting pressure until she apologizes for her behavior of breaking the law. The Pravasi minister must be notified also. Once again congratulation to Mr. Binoy and family for standing up against a pride possessed woman. We are not fighting against the person but we are fighting against the false pride under which some people are living on this earth. And, Ranjani Haridas is one among them.
K. S. Gopalakrishnan 2013-05-17 05:44:37
തികച്ചും അപരിഷ്കൃതവും അശാസ്ത്രീയവുമായ ഒരു രീതി തന്നെയാണ് ഒന്നിൽക്കൂടുതൽപേർ കൂടുന്നിടത്ത്‌ ക്യു പാലിക്കാതെയിരിക്കുന്നത്. തലക്കനവും തണ്ടും കാണിച്ചു ഉദ്യോഗസ്ഥരും, മന്ത്രിമാരും പണക്കാരനും സിനിമാ നടനും നടിയും ഒക്കെ ഒരു ഇളിപ്പുമില്ലാതെ ഇതു ചെയ്യുന്നു ഇന്ത്യാ മഹാരാജ്യത്ത്!  അതു കൊണ്ടാണ്  സാധാരണക്കാരനും ക്യു പാലിക്കാതെ മുമ്പേ പറക്കാൻ താൽപ്പര്യപ്പെടുന്നത്. ബസ്റ്റാൻടിലും, റയിൽ സ്റ്റേഷനിലും മൃഗങ്ങളെപ്പോലെ സീറ്റ് പിടിക്കാൻ ഉന്തും തള്ളും കാട്ടുന്ന ഇവർ മറുനാടുകളിൽ പരിഹസിക്കപ്പെടുന്നു. എയർ ഇന്ത്യയുടെ വിമാനത്തിൽ കയറാനും കാവൽ ഭടന്മാരെ വെച്ചു നിയന്ത്രിച്ചില്ലായെങ്കിൽ അവിടെയും ഇത്തരത്തിൽ 'ലയിൻ ജമ്പർ'മാരെ കാണാം. ദൈവത്തിന്റെ സ്വന്തം നാടാ, പരിഷ്കാരികളാ, പഠിത്തം ഉള്ളവരാ (ഓർക്കൂ, നമ്മുടെ 'ഹൈ-ലിറ്ററസി യേപ്പറ്റി പാടുന്നതേ!) എന്നെല്ലാം തന്നത്താൻ പറഞ്ഞു പുകഴ്ത്തുന്ന ഇവർ വെറും 'പരട്ടകൾ' ആണെന്ന് വിളിച്ചു കൂവുകയല്ലേ വാസ്തവത്തിൽ ചെയ്യുക? മറ്റൊരു വ്യക്തിയോട് നിന്ദ കാണിക്കുന്ന നാറിയ ഒരേർപ്പാടാണ് ക്യു പാലിക്കാൻ വയ്യ എന്ന നിലപാട്. ക്യു തെറ്റിക്കുന്നവരെ ശിക്ഷിക്കാൻ നിയമം ഉണ്ടാക്കിയാലും ഇവരതു പാലിക്കില്ല. മാനസികമായി ഒരു പരിവർത്തനം ആവിശ്യമുണ്ടതിന്.

പോലീസ് അന്വേഷണം നടത്തുമ്പോൾ ഈ സ്ത്രീ ക്യു പാലിച്ചിരുന്നില്ല എന്നു കണ്ടുവെങ്കിൽ, കുറഞ്ഞ പക്ഷം താക്കീതു നല്കി വിടുകയും, നിങ്ങളോടും കുടുംബത്തോടും അവർക്കുവേണ്ടി ക്ഷമ പറയുകയും ആണ് ഒരു 'സിവിലയിസ്ട്' സോസൈയിറ്റിയിൽ  ഉണ്ടാവേണ്ടത് (കൈ-പെരുമാറ്റം ഒന്നും ഉണ്ടായില്ലെങ്കിൽ). അത്രമാത്രം അവർ വളർന്നിട്ടുണ്ടോ? ഇല്ലാ എന്ന് ഞാൻ ഊഹിക്കുന്നു. കാരണം, 'ഏമാനും കൊച്ചമ്മയും' കൾച്ചർ  ഇന്നും അവിടെ നിലനിൽക്കുന്നു. അതുകൊണ്ട് സിനിമാ താരമോ പഞ്ചവടിയോ പങ്കജാക്ഷിയോ ഒക്കെ അവിടെ മുന്നിൽ നിൽക്കാനും മുമ്പേ പറക്കാനും അനുവദിച്ചിരിക്കുന്നു.

Tom Francis 2013-05-17 05:48:28
Binoy, 

I applaud your courageous action. Fight against the injustice. 

 


deny ambooken 2013-05-17 06:36:03
let this be a beginning Binoy. hats off man...it happens only in India..lately started in kerala
CHARUMMOOD JOSE 2013-05-17 06:43:18
YOU MUST REACT ANY INJUSTICE NO MATTER WHERE IT HAPPENS
CONGARATULATIONS
ജയിന്‍ മുണ്ടയ്ക്കല്‍ 2013-05-17 07:49:00

അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ബിനോയി ചെരിപുറത്തിന് 'അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ കൂട്ടായ്മ'യുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു.

ബിനോയി ഈ ശനിയാഴ്ച (05/18/2013)സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുന്നു;

ഈ ശനിയാഴ്ച(05/18/2013)   അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ബിനോയി ചെരിപുറം കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ കേരളത്തില്‍ നിന്നും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ ചര്‍ച്ചയില്‍ പങ്കെടുത്തു വിവരിക്കുന്നു.

മലയാള സാഹിത്യ സല്ലാപത്തിന് എല്ലാ ഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 


1-862-902-0100 കോഡ് 365923


ടെലിഫോണ്ചര്ച്ചയില്പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്ചോദിക്കാന്അവസരം ഉണ്ടായിരിക്കു. jain@mundackal.com , gracepub@yahoo.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:


മാത്യു മൂലേച്ചേരില്‍ 914-654-2914 / ആന്‍ഡ്റൂസ് സി: 845-429-1097 / ജയിന്‍ മുണ്ടയ്ക്കല്‍: 813-655-5706 / റജീസ്‌ നെടുങ്ങാടപ്പള്ളി 516-430-8136 / പി. പി. ചെറിയാന്‍: 214-450-4107

Join us on Facebook https://www.facebook.com/groups/142270399269590/

 

Tomy Thomas 2013-05-17 08:49:51
Thanks Benoy for your courage for standing up for justice.. The so called "celebrities" think they are above the law. It shows their arrogance and no respect for others.They lack humility and basic decency. That is the typical fake, hypocritical culture we are so proud of. Hope the justice system will correct her. 
Jayakrishnan 2013-05-17 10:07:31
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ആയിരം ആയിരം അഭിവാദ്യങ്ങൾ. 
Stephen George Varampath, Kottayam. 2013-05-17 16:29:39
ഞാന്‍ പരിപൂര്‍ണമായ് Mr: Mohamed Maranchery യുടെ comment നോട്‌ യോജിക്കുന്നു.Do that and show your power.ഞാനും ഒരു പഴയ പ്രവാസി ആയിരുന്നു .
Mohamed Maranchery 2013-05-17 10:43:33
രഞ്ജിനി ആരായാലെന്താ ..? ഞങ്ങളും ഇന്ത്യക്കാരാടോ പോലീസേ ..!
സംസ്ക്കാരമില്ലാത്ത രണ്ജിനിയെ പോലുള്ള ആളുകളെയും അവർക്ക് ഒത്താശ ചെയ്തവരെയും പ്രവാസികൾ ബഹിഷ്ക്കരിക്കണം. പ്രവാസികളുടെ ചെലവിൽ ഇങ്ങിനെയുല്ലവരോന്നും ഇനി പരിപാടികൾ   അവതരിപ്പ്ക്കാൻ വിദേശത്തു വരാൻ പാടില്ല .. ഇത്തരം ആളുകളെ  ക്ഷണിക്കുന്ന പരിപാടികൾ ബഹിഷ്ക്കരിക്കുകയും നിരുല്സാഹപ്പെടുത്തുകയും ചെയ്യേണ്ടത് എല്ലാ പ്രവാസികളുടെയും കടമയാണ്.. 
Aby John 2013-05-17 10:46:34
We support u Binoy 
Prasad Varghese 2013-05-17 12:41:51
Binoy brother,
               Well done. We are proud of you.

Prasad Varghese 2013-05-17 12:47:05
 Well done bro. Happy to hear that you fight against the injustise.
Johnson 2013-05-17 14:15:09
നമ്മൾ എത്ര നിസ്സഹായരും നമ്മുടെ സാമൂഹ്യ വ്യവസ്ഥ എത്ര ജീർണവും ആകുന്നതു കൊണ്ടാണ് ഒരു സാമാന്യ നിയമം തെറ്റിച്ചതിനെ എതിർത്തത്‌ കേസാകുന്നത്...അതൊരു സുന്ദരിക്കുട്ടി ആയതുകൊണ്ടോ...അതോ ഒരു പ്രമുഖ വ്യക്തി ആയതുകൊണ്ടോ...എന്നിട്ട് നമ്മൾ എല്ലാവരും കൂടി ആ സുഹൃത്തിനെ സൌഹൃദ കൂട്ടായ്മകളിൽ കൂടെ ധൈര്യപ്പെടുത്തുന്നു.....മോഹൻലാൽ ഒരു പോലീസുകാരനെ ഇടിച്ചിടുന്നത് കാണുമ്പോൾ നമുക്കുണ്ടാകുന്ന സുഖം....അതേ നിസ്സഹായാവസ്ഥ....
Oru pravaasi 2013-05-17 17:04:26
Brother, Onnu kodukkaamaayirunnu.... Saaramilla.. Avasarangal kadal pole parannu kidakkukayalle ...
Moncy kodumon 2013-05-17 15:31:44
You did a great job no matter who is.   Obey the rule and regulation. In India people keeping Q
Only in liquor  store
Babu Pazhambalakode 2013-05-18 03:17:37
Binoy Chetta Thaangal Cheythathu Very Currect.but,Avalekkurichu Nammalkkellaaam Ariyaaam Ethramaathram Ksheenichaaavum Aval Varunnundaaavuka Ennu Avalkkum Koodeyulla Sumban maarkkume Aariyullu. Athaaavum Aval Chettanodu Prathikarichathu..
SAJI 2013-05-19 12:19:11
മലയാളിയുടെ മാനം കളയാൻ പിറന്നവൾ (നമ്മുടെ സംസ്കാരം ഇവളുമാർക്ക് അറപ്പാണ് )
Kuriakose Puthumullil 2013-05-31 03:55:41
American malayalees can atleast show that such are never invited again for any cutural show in their countries of work
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക