Image

'സമത 2013'; കവി സച്ചിദാനന്ദന്‍ മുഖ്യാതിഥി

Published on 15 May, 2013
'സമത 2013'; കവി സച്ചിദാനന്ദന്‍ മുഖ്യാതിഥി
കുവൈറ്റ്: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ മെഗാ സാംസ്‌കാരിക മേളയായ 'സമത 2013' ല്‍ പ്രശസ്ത കവി സച്ചിദാനന്ദന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മേയ് 31ന് (വെള്ളി) ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിലാണ് പരിപാടി. 

കഴിഞ്ഞ 22 വര്‍ഷമായി കുവൈറ്റില്‍ കലയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സൗജന്യ മാതൃഭാഷ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തദവസരത്തില്‍ കവി സച്ചിദാനന്ദന്‍ നിര്‍വഹിക്കും. 

സാംസ്‌കാരിക സമ്മേളനം, ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ബാലകലാമേളയിലെ വിജയികളായവര്‍ക്കുള്ള സമ്മാനദാനം, 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കല കുടുംബത്തിലെ കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം, കല കുടുംബത്തിലെയും കുവൈറ്റിലെ മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാ പരിപാടികളും ഉണ്ടാകും.

മേളയിലെ ഏറ്റവും ആകര്‍ഷക ഇനം സെല്ലുലോയിഡ് എന്ന സിനിമയിലൂടെ ഗാന രംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ച ശ്രീറാമും പിന്നണി ഗായിക സരിത രാജീവും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീത സായാഹ്നമായിരിക്കും.

സമത 2013 ന്റെ വിജയത്തിന്നായി സാം പൈനുംമൂട് ജനറല്‍ കണ്‍വീനറും സുഗതകുമാര്‍, പി.ആര്‍. കിരണ്‍ ജോയിന്റ് കണ്‍വീനര്‍മാരുമായ വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി സജി തോമസ് മാത്യു (സുവനീയര്‍), കെ.വിനോദ് (സാമ്പത്തികം), ടി.വി.ജയന്‍ (കല വിഭാഗം), അനില്‍ കൂക്കിരി (വോളണ്ടിയര്‍), സജിത സ്‌കറിയ (സ്വീകരണം), സണ്ണി സൈജേഷ് (സ്റ്റേജ്), സുദര്‍ശനന്‍ (ഭക്ഷണം) ജെ.ആല്‍ബര്‍ട്ട് (പബ്ലിസിറ്റി) എന്നിവരുടെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 67765810, 99122984, 66656642.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

'സമത 2013'; കവി സച്ചിദാനന്ദന്‍ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക