Image

ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ സില്‍വാനോസ്‌ സ്റ്റാറ്റന്‍ഐലന്റില്‍ കുര്‍ബാനയര്‍പ്പിക്കുന്നു

ബിജു ചെറിയാന്‍ Published on 10 May, 2013
ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ സില്‍വാനോസ്‌ സ്റ്റാറ്റന്‍ഐലന്റില്‍ കുര്‍ബാനയര്‍പ്പിക്കുന്നു
ന്യൂയോര്‍ക്ക്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ വടക്കേ അമേരിക്ക, കാനഡ, യൂറോപ്പ്‌ മേഖലകള്‍ ഉള്‍പ്പെട്ട ക്‌നാനായ ആര്‍ച്ച ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ മെത്രാപ്പോലീത്ത സ്റ്റാറ്റന്‍ ഐലന്റ്‌ സെന്റ്‌ ജോണ്‍സ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ മെയ്‌ 12-ന്‌ ഞായറാഴ്‌ച വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നു. ഇടവകയുടെ കാവല്‍പിതാവ്‌ വിശുദ്ധ യൂഹാനോന്‍ ശ്ശീഹായുടെ നാമത്തിലുള്ള പെരുന്നാളും, ദേവാലയത്തിന്റെ ഇരുപത്തെട്ടാമത്‌ വാര്‍ഷികവും സംയുക്തമായി ആചരിക്കുന്നതില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതിനാണ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ എത്തുന്നത്‌.

2008-ല്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ ഈവാസ്‌ ഒന്നാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയില്‍ നിന്നും മേല്‍പ്പട്ടസ്ഥാനം സ്വീകരിച്ച മോര്‍ സില്‍വാനോസ്‌ അന്നുമുതല്‍ ക്‌നാനായ ആര്‍ച്ച്‌ ഡയോസിസിന്റെ ഇടയനായി അമേരിക്കന്‍ ഐക്യനാടുകളില്‍ അജപാലന ദൗത്യം നിര്‍വഹിച്ചുവരുന്നു. എക്യൂമെനിക്കല്‍ രംഗത്ത്‌ സജീവസാന്നിധ്യമായ തിരുമേനി ആഗോള തലത്തില്‍ ക്രൈസ്‌തവ ഐക്യത്തിനുവേണ്ടി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു. റോമിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ നടന്ന ക്ലീമീസ്‌ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

അഭിവന്ദ്യ തിരുമനസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന തിരുനാള്‍ ചടങ്ങുകളിലും വിശുദ്ധ ശുശ്രൂഷകളിലും പങ്കുചേര്‍ന്ന്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി സെന്റ്‌ ജോണ്‍സ്‌ പള്ളി ഭാരവാഹികള്‍ അറിയിക്കുന്നു.

വിലാസം: 347 Davis Ave, Staten Island, NY 10310. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.stjohnsmsochurch.com
ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ സില്‍വാനോസ്‌ സ്റ്റാറ്റന്‍ഐലന്റില്‍ കുര്‍ബാനയര്‍പ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക