Image

ഒരു പ്രവാസിയുടെ പ്രയാണ വീഥിയിലെ ഹര്‍ഷോന്മാദ ഗീതങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ (പുസ്‌തക പരിചയം: ഭാഗം - 2)

സുധീര്‍ പണിക്കവീട്ടില്‍ Published on 18 January, 2013
ഒരു പ്രവാസിയുടെ പ്രയാണ വീഥിയിലെ ഹര്‍ഷോന്മാദ ഗീതങ്ങള്‍  അക്ഷരമാലാ ക്രമത്തില്‍ (പുസ്‌തക പരിചയം: ഭാഗം - 2)
Nayagra Page 64 : സര്‍ഗ്ഗത്മകമായി ഇംഗ്ലീഷ്‌ ഭാഷകൈകാര്യംചെയ്യാനുള്ള കവിയുടെ പ്രാവിണ്യംഈകവിതയില്‍ പ്രകടമാകുന്നു.നയാഗ്രയിലെ വെള്ളച്ചാട്ടത്തെ നഗ്നതയുടെ വരകളിലേക്ക്‌ വിസര്‍ജ്‌ജിക്കുന്ന വെള്ള നിറം എന്ന ആലങ്കാരികപ്രയോഗം (where streaking stripes of whiteness flash in thin air with rhyming band of elixir's propaganda, overwhelming) നന്നായിട്ടുണ്‌ട്‌. ഒരു ദ്വയാര്‍ഥത്തിന്റെ ചുവയും അതില്‍ നിന്ന്‌ വരുന്നുണ്‌ട്‌.ലോകാത്ഭുതങ്ങള്‍ കാണാനുള്ള ബാല്യകാല സ്വപ്‌നങ്ങളുടെ സാക്ഷാത്‌ക്കാരം. സങ്കല്‍പ്പങ്ങളുടെ പുക പടലങ്ങളില്‍ അമേരിക്കയെ എന്നും വിക്രുതമായി കാണിക്കുന്ന പ്രവണതയെപ്പറ്റിയുള്ള ഒരു സൂചന. നിമിഷാര്‍ദ്ധമായ തണുത്ത ജലബിന്ദുക്കള്‍ പരിശുദ്ധിയെ ശുദ്ധീകരിക്കുന്നു. കാനഡയുടെ ഭാഗത്ത്‌നിന്നുംനോക്കുമ്പോള്‍ കാണപ്പെടുന്ന അമേരിക്കന്‍ ദ്രുശ്യംനയനമനോഹരമെന്ന്‌പറയുമെങ്കിലുംസ്‌പര്‍ശനത്തിലൂടെ യാഥാര്‍ഥ്യത്തിന്റെ പൊരുളറിഞ്ഞ വിശുദ്ധതോമാശ്ശീഹയപോലെ മാരിവില്‍ വര്‍ണ്ണങ്ങള്‍ പകരുന്ന ആ ദ്രുശ്യ ചാരുത ബോദ്ധ്യപ്പെടുന്നു. കമിതാക്കളുടെ ഹ്രുദയമിടിപ്പുകളും, ചുംബനസീല്‍ക്കാരങ്ങളും ചേര്‍ന്ന്‌ ഇടിമുഴക്കങ്ങളും (when lvoers embrace with hisses, offsetting the thunder, in the color-scattered horizon of untold hues and shades) വാര്‍മഴവില്‍ വര്‍ണ്ണങ്ങളും നിറയുന്ന ചക്രവാളങ്ങളില്‍ പതിയുമ്പോള്‍ രാജ്യാന്തര നിയമങ്ങള്‍ വരച്ച്‌ വച്ച അതിര്‍ത്തിരേഖകള്‍ മറികടന്ന്‌ കൊണ്‌ട്‌ നിഷ്‌ക്കളങ്കരായ പ്രാവുകള്‍ പറക്കുന്നു, അവര്‍ക്ക്‌ വിസയും നിയമങ്ങളും ബാധകമല്ല. ആ തത്വസംഹിതയുടെ ഭാരം തുലനം ചെയ്യുന്ന ആധാരബിന്ദു മനുഷ്യരോട്‌ കാഹളമോതുന്നത്‌ വിശ്വമൈത്രിയെ പറ്റിയെയാണ്‌, വിശ്വമാനവികത യെപ്പറ്റിയാണ്‌. അതിര്‍വരമ്പുകളില്ലാത്ത ഒരു നവലോകം!!പക്ഷെ കവിക്കറിയാം കവിയും വിശുദ്ധ തോമാശ്ശീഹയെപോലെ സംശയിക്കയാണെന്ന്‌ അത്‌ സംഭവിക്കുമോ?

Secret of Life Page 90: കൗമാരത്തിന്റെ ആകാംക്ഷയും കൗതുകങ്ങളും ഒത്തിരി അറിവുകള്‍ നല്‍കുമ്പോള്‍ അവ കുഞ്ഞ്‌ മനസ്സിനെ പലപ്പോഴും നടുക്കുകയും കൂടുതല്‍ അറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജീവന്റെ രഹസ്യങ്ങളെ കുറിച്ച്‌ ബൈബിളും, ഖുറാനും ടോറായും പൂര്‍ണ്ണമായി വിശ്വസിക്കത്തക്ക ഒന്നും പറയതിരുന്നപ്പോള്‍ ഉപനിഷത്തുകളിലേക്ക്‌ നോക്കിയവരുടെ പത്തിലൊന്ന്‌ പ്രതീക്ഷകള്‍ക്ക്‌ കണ്‌ടുമുട്ടാനായത്‌ പൊതുവായ ചില തര്‍ക്കങ്ങളും, പ്രവ്രുത്തികളുമാണു. എന്നാല്‍ ശാസ്ര്‌തം പുരോഗമിച്ചിട്ടും കണ്‌ടുപിടിത്തങ്ങള്‍ ഉണ്‌ടായിട്ടൂം കോഴിയാണോ മുട്ടയാണോ (that prevail the preponderance of DNA Signatures, but continue seeking solutons for chick and egg questions) ആദ്യം ഉണ്‌ടായതെന്ന്‌ സമസ്യ തീര്‍ക്കാന്‍ അത്‌ ധൈര്യപ്പെടാത്തത്‌ ഇന്നും മനുഷ്യര്‍ ഏതൊ ഒരു അദ്രുശ്യ ശക്‌തിയുടെ പ്രഭാവത്തില്‍ ശങ്കിക്കുന്നത്‌ കൊണ്‌ടാകാമെന്ന്‌ കവി വിശ്വസിക്കുന്നതായി ഈ കവിതയില്‍ കാണുന്നു.

The Souls of all Saints 'Page 92: കാത്തലിക്ക്‌ വിശ്വാസം അനുസരിച്ച്‌ നവംബര്‍ ഒന്ന്‌ പുണ്യാത്മാക്കളുടെ ദിവസമായി കരുതുന്നു. മണ്ണില്‍ അടക്കം ചെയ്‌തിരിക്കുന്ന പുണ്യാളന്മാരുടെ ആത്മാക്കള്‍ ശരീരത്തില്‍ നിന്നും പുറത്ത്‌ ചാടാന്‍ ശ്രമിക്കുമ്പോള്‍ പരിരക്ഷണം ചെയ്‌ത്‌ സൂക്ഷിച്ച്‌ ശവശരീരങ്ങള്‍ ഭൂമിയില്‍ അലിഞ്ഞ്‌ ചേരാതിരിക്കാന്‍ ശ്രമിക്കുന്നു.ഏദന്‍ തോട്ടം നഷ്‌ടപ്പെട്ട മനുഷ്യന്റെ ഈ ഭൂമിയിലെ അസ്‌തിത്വം ഒരു പ്രതിനിധിയുടെ രൂപത്തിലാണ്‌. ( The ionized body and soul wrapped in acquiescence, wither in the morass of thoughtful long intermissions, forging a treaty with the creative genius omnipotent, counting down the segregation of surrogate existence) കാരണം ദൈവം ആദാമിന്റെ മൂക്കില്‍ ഊതിയ ശ്വാസമല്ല നമ്മള്‍ക്കുള്ളത്‌. ഒരു പ്രതിനിധിയെന്ന അവസ്‌ഥയില്‍ നിന്നും പൂര്‍വ്വ സ്‌ഥിതിയിലേക്കുള്ള മാറ്റമാണു മനുഷ്യര്‍ ആഗ്രഹിക്കുന്നത്‌. അതിനു എന്തു താമസം വരുമെന്ന ചിന്തയില്‍ ഭൂമിയിലെ മനുഷ്യര്‍ക്ക്‌ പ്രായം വരുന്നു എന്ന്‌ കവി വിവക്ഷിക്കുന്നുണ്‌ട്‌. അറബി കഥകളില്‍ കാണുന്ന ജിന്നുകളെപോലെ. അവരെ ആരോ കുപ്പിയില്‍ അടക്കുന്നു.അവരെ തുറന്ന്‌ വിടുന്നവര്‍ക്ക്‌ അവര്‍ വരം നല്‍കുന്നു.ഈ കവിത ജഡമോഹങ്ങളും ആ ബന്ധനത്തില്‍ നിന്നും സ്വതന്ത്രമാകാന്‍ ശ്രമിക്കുന്ന ആത്മാവിന്റെ ശ്രമങ്ങളേയും കുറിച്ച്‌ സൂചിപ്പിക്കുന്നു.ആത്മാക്കളുടെ ഔപചാരികമായ സമ്മേളനം കുപ്പിയില്‍ നിന്നും തുറന്ന്‌ വിടുന്ന ജിന്നുകള്‍ക്ക്‌ പ്രവചന ശക്‌തിയും മനുഷ്യരെ സഹായിക്കാനുള്ള സന്മനസ്സും ഉണെ്‌ടന്ന വിശ്വാസത്തേയും ഉറപ്പിക്കുന്നു എന്ന്‌ കവി തന്റെ യുക്‌തിയനുസരിച്ച്‌ അഭിപ്രായപ്പെടുന്നു.

Smellhounds Page 88: കുറ്റക്രുത്യങ്ങള്‍ കണ്‌ടു പിടിക്കാന്‍ മനുഷ്യര്‍ നായയുടെ സഹായം തേടുന്നു. Smellhounds എന്ന്‌ കവിത എങ്ങനെ ശാസ്ര്‌തസങ്കേതനാമങ്ങള്‍ കൊണ്‌ട്‌ ഒരു ആശയത്തെ വളരെ വിനോദകരവും വിജ്‌ഞാനപ്രദവുമാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌. വിലക്കപ്പെട്ട കനിയുടെ ഗന്ധത്തില്‍ ആകര്‍ഷകനായി ഓടുന്ന ആദം അത്‌ ഭക്ഷിക്കാനല്ല ആസ്വദിക്കാനാണു പോകുന്നതെന്ന്‌ കവി പറയുന്നു.ഗന്ധം പഴത്തിന്റേയോ പെണ്ണിന്റേയോ? ലൈംഗികാകര്‍ഷണത്താല്‍ വികാരാധീനനായ പുരുഷനില്‍ പൊടിയുന്ന വിയര്‍പ്പിനൊപ്പം അവന്റെ മാംസപേശികളും വലിയുന്നു.
(Adam fell for Eve mesmerized by the apple flavor, ran after in the narrow trails, with free flowing sweat) പരീക്ഷണശാലയില്‍ ഒരു മിശ്രിതത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ തിരിച്ചറിയാന്‍ നടത്തുന്ന പരിശോധനപോലെ, നാസാരന്ധ്രങ്ങളുടെ ഘ്രാണശക്‌തികൊണ്‌ട്‌ ഗന്ധങ്ങളെ അറിയുന്നു. സുഗന്ധവും ദുര്‍ഗന്ധവും ഒരേ സമയം വമിക്കുമ്പോള്‍ പലപ്പോഴും അത്‌ തിരിച്ചറിയാനുള്ള മൂക്കിന്റെ കഴിവ്‌ (chromatography) വഞ്ചിക്കപ്പെടുന്നു. ദുര്‍ഗന്ധത്തില്‍ സുഗന്ധം ചേരുമ്പോള്‍ മറ്റൊരു ഗന്ധം ഉല്‍പ്പാദിക്കപ്പെടുന്നു. ഒരേ സമയം രണ്‌ട്‌ യജമാനന്മാരെ സേവിക്കാന്‍ മനുഷ്യനു കഴിയില്ലെന്നറിയുന്ന മാമ്മോന്‍ മനുഷ്യരെ ദുര്‍ഗന്ധങ്ങളുടെ ഇടയിലും കപട സൗര്യഭങ്ങളില്‍ മുക്കി വഞ്ചിക്കുന്നു. ഗന്ധങ്ങള്‍ വഴി കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിയുമെന്ന കണ്‌ടുപിടിച്ച മനുഷ്യന്‍ തന്നെ ഗന്ധങ്ങളില്‍ വ്യാമോഹിതനായി കുറ്റങ്ങള്‍ ചെയ്യുന്ന വിരോധാഭാസം ഈ കവിതയിലൂടെ വ്യക്‌തമാകുന്നു,

Racial ' Page 82: റാസൊമീറ്റര്‍ എന്ന ഒരു പുതിയ വാക്ക്‌ ഉല്‍പ്പാദിപ്പിച്ചുകൊണ്‌ടാണ്‌ വംശ സംബന്ധിയായ കഥ കവി പറയാന്‍ തുടങ്ങുന്നത്‌. (The absorption of light in partial and full strength, by the body envelope shapes the sense of beauty) ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ കാണുന്നത്‌ വെളിച്ചം എന്ന പ്രതിഭാസത്തിലൂടെയാണു. ക്യാമറ ഉണ്‌ടാക്കിയിരിക്കുന്നതും ഈ വെളിച്ചത്തിന്റെ അടിസ്‌ഥാനത്തിലാണ്‌. ക്യാമറ കാണുന്ന വസ്‌തുവിലേക്ക്‌ തട്ടുന്ന വെളിച്ചത്തിന്റെ എത്ര മടങ്ങ്‌ അതിനു പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചായിരിക്കും ക്യാമറയില്‍ പതിയുന്ന പടം. മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍ അങ്ങനെ മനുഷ്യരില്‍ തന്നെ പല രൂപങ്ങളും നിറങ്ങളും കണെ്‌ടത്തുന്നു. അങ്ങനെ മനുഷ്യര്‍ ചില നിഗമനങ്ങളിലെത്തുന്നു. വംശങ്ങളെ തരംതിരിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു അബദ്ധത്തെക്കുറിച്ചും കവി വ്യക്‌തമാക്കുന്നു. അതായ്‌ത്‌......... സാംസ്‌കാരിക വിഘ്‌നം
(Cultural impediments) അതിനുദാഹരണമായി പറയാവുന്നത്‌ `ഞങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യുന്നവരാണെന്ന്‌ ഒരു വംശക്കാര്‍ പറഞ്ഞാല്‍ അത്‌ വേറെ വംശക്കാര്‍ ധരിക്കുന്നത്‌ അവര്‍ കൂലിപ്പണിക്കാര്‍ ആണെന്നാണ്‌. ഭാഷയും സംസ്‌കാരവും ഓരോ വംശക്കാര്‍ക്കും സ്വന്തം. എങ്ങനെയൊക്കെ വംശങ്ങളെ ഒന്നാക്കാന്‍ നോക്കിയാലും അവര്‍ തമ്മില്‍ തമ്മില്‍ ഉണ്‌ടാവുന്ന മൈത്രിയും വിദ്വേഷവും എന്നും നിലനില്‍ക്കും. അതേസ്‌മയം ഒരെ തൂവ്വല്‍ പക്ഷികള്‍ തമ്മില്‍ എപ്പോഴും കൂട്ടം കൂടുന്നതായും കവി കാണുന്നു. കവിതയുടെ പ്രാരംഭത്തില്‍ പറയുന്ന വെളിക്ലത്തെ വിജ്‌ഞാനമായി എടുത്താല്‍ വംശങ്ങളുടെ നല്ല ചിത്രങ്ങള്‍ നമ്മുടെ കാഴ്‌ച്ചപ്പാടിലാണെന്ന തത്വം ഈ കവിതയില്‍ നിന്നും കിട്ടുന്നു.

Interview : Page 50: പൂച്ച അതിന്റെ ഇരയെ പെട്ടെന്ന്‌ ചാടി പിടിച്ച്‌ തിന്നുന്നില്ല. സാധാരണ വിശ്വസിച്ചുവരുന്ന പോലെ അത്‌ പൂച്ചയുടെ വിനോദമല്ല മറിച്ച്‌ ആത്മവിശ്വാസ കുറവാണ്‌. കാരണം എലിയും പൂച്ചയെ കടിച്ചും മാന്തിയും ചെറുത്ത്‌ നില്‍ക്കുന്നുണ്‌ട്‌. ഇന്റര്‍വ്യു എന്ന കവിത ആ പേരില്‍ നടക്കുന്ന ഒരു പ്രഹസനത്തിന്റെ കാവ്യാവിഷ്‌കാരമാണ്‌. ഇതിലെ ഓരോ വരിയും ഒരു പ്രബന്ധമാണ്‌. പണ്‌ടത്തെ അലിഖിത നിയമങ്ങള്‍ അനുസരിച്ച്‌ ഒരിക്കലും അര്‍ഹതയുള്ളവനു ജോലി കൊടുക്കുന്നില്ല. അര്‍ഹതയുള്ളവരെ തിരസ്‌കരിക്കാന്‍ അവരെ കുഴക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുക ആ ചുമതല ഏറ്റെടുത്തവരുടെ കര്‍ത്തവ്യമാണ്‌. ഈ കവിതയില്‍ അപേക്ഷകനെ തോല്‍പ്പിച്ചതിനു ശേഷം നാടകത്തില്‍ പറയുന്ന പോലെ ഒരു ഭരതവാക്യം പറയുന്നു. വാസ്‌തവത്തില്‍ യേശുദേവന്റെ കുരിശ്ശ്‌ മരണമാണു അവര്‍ അരങ്ങേറ്റിയ നാടകം. മറ്റുള്ളവര്‍ക്ക്‌ വേണ്‌ടി ത്യാഗം അനുഭവിച്ച ദൈവപുത്രനെപോലെ ഒരു അപേക്ഷകന്‍ ആര്‍ക്കൊ വേണ്‌ടി പുറംതള്ളപ്പെട്ടു. അതിനുത്തരവാദികളായവരെ കവി പരിഹസിക്കുന്നു. ചത്ത ഇരയുമായി പൂച്ച കളിക്കുന്ന പോലെയെന്ന്‌.!

സമയക്കുറവ്‌ മൂലം കവിത സമാഹാരത്തിലെ ബാക്കിയുള്ള മുപ്പത്‌ കവിതകളെ ഒന്ന്‌ ഓടിച്ച്‌ വായിച്ച്‌ അവയെപ്പറ്റി ചുരുക്കം വാക്കുകളില്‍ കുറിക്കുകയാണ്‌. പാമ്പും കോണിയും കളിക്കുന്ന പോലെ ജീവിതം നിലക്കാത്ത ഒരു മത്സര കളിക്കളമാകുമ്പോള്‍ ഇണയെ കാത്തിരിക്കുന്ന ഒരു കൂട്ടുകാരി മനസ്സ്‌കൊണ്‌ട്‌ എങ്ങനെ അദ്ദേഹത്തെ കണെ്‌ടത്തി കൂട്ടികൊണ്‌ടുവരാമെന്ന്‌ ചിന്തിക്കുന്നു. മന:ശ്ശക്‌തി കൊണ്‌ട്‌ എന്തിനെയെങ്കിലും ചലിപ്പിക്കാമെന്ന്‌ ശാസ്ര്‌തം പറയുന്നതിനുമുമ്പ്‌ ദൈവപുത്രന്‍ പറഞ്ഞു എള്ളോളം വിശ്വാസ്‌മുണെ്‌ടങ്കില്‍ മലയോട്‌ മാറാന്‍ പറഞ്ഞാല്‍ മാറുമെന്ന്‌. ദൈവമേ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ജാതകം തരിക എന്ന്‌ കേഴുന്നവര്‍,സ്വപ്‌നങ്ങളെ വ്യാഖ്യാനം ചെയ്യുന്നവര്‍ അതിനു ഒരു തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ ചോദ്യവുമായി പോലിസ്‌ സ്‌റ്റേഷനില്‍ പോകുന്നു. ജനാധിപത്യം മരിക്കുന്നു. മന്ത്‌ കാലും വച്ച്‌ വാഗ്‌ദത്ത ഭൂമിയില്‍ എത്താന്‍ മുഖം മൂടിയണിഞ്ഞ ദേശസ്‌നേഹികള്‍ക്ക്‌ എളിമ കുറവ്‌ കാരണം കഴിയുന്നില്ല. ഗോപുര ദ്രുശ്യങ്ങളിലെ കാഴ്‌ചകള്‍ക്ക്‌ നന്ദി പറഞ്ഞ്‌ നന്മയും തിന്മയും തിരിച്ചറിഞ്ഞ്‌ മറക്കുകയും പൊറുക്കുകയും ചെയ്‌ത പ്രവാസികള്‍ പ്രയ്‌ത്‌നത്തിന്റേയും പ്രസവത്തിന്റേയും ദിവസം കണ്‌ടു പിടിക്കുന്നു.ജീവിതത്തിന്റെ ധാര്‍മ്മിക രഹസ്യങ്ങള്‍ ഒരു സംഗീതത്തിന്റെ ഇടവേളകളില്‍ സഹയാത്രികര്‍ കണെ്‌ടത്തുന്നു. വളര്‍ച്ചയുടെയും പതര്‍ച്ചയുടേയും വ്രുത്തപരിധികളില്‍ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി അരിത്തമെറ്റിക്കല്‍ പ്രൊപ്പോര്‍ഷനിലും ജ്യോമട്രിക്കല്‍ പ്രൊപ്പോര്‍ഷനിലും വ്യത്യസ്‌ഥമാകുമ്പോള്‍ ഒരു രാജാവിനു ആപത്തില്‍ ആത്മവിശ്വാസം പകര്‍ന്ന്‌ കൊടുത്ത ഒരു എട്ടുകാലിക്ക്‌ അഭിവാദനം അര്‍പ്പിച്ച്‌ തലച്ചോറിന്റെ വലത്തെ പകുതിയിലും ഇടത്തെപകുതിയിലും ഇടക്ക്‌ കിടക്കുന്ന ആവശ്യമില്ലാത്ത അലങ്കാര വസ്‌തൂക്കള്‍ എടുത്ത്‌ കളഞ്ഞ്‌ വീണ്‌ടും ആനന്ദ ഗീതങ്ങള്‍ പാടി മുന്നോട്ട്‌ നീങ്ങുക. പ്രവാസിയായ ഒരു കവി ശാസ്ര്‌തജ്‌ഞനായ ഒരു കവി കണ്‌ട കാര്യങ്ങളുടെ വിജ്‌ഞാന നിര്‍ഭരമായ വരികള്‍ വായനക്കാരനെ കവിതകള്‍ ആവര്‍ത്തിച്ച്‌ വായിക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ നാഡിമിടിപ്പുകള്‍, അതില്‍ വസിക്കുന്ന മനുഷ്യന്റെ ചിന്താവ്യാപാരങ്ങളിലെ കണക്കുകള്‍, ആകസ്‌മികമായി അവന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍, എല്ലാറ്റിലും ശാസ്ര്‌തത്തിന്റെ സാന്നിദ്ധ്യം കവി തിരുകികയറ്റിയിരിക്കുന്നത്‌ അഴിക്കുമ്പോള്‍ അനന്തമായ വ്യാഖാനങ്ങളുടെ അടയാത്ത വാതില്‍ അത്‌ തുറക്കുന്നു. ഈ പുസ്‌തകത്തിലെ അമ്പത്‌ കവിതകളുടെ പഠനം ചുരുങ്ങിയ സമയപരിധിക്കൂള്ളില്‍ തീര്‍ക്കാന്‍ പ്രയാസമാണ്‌, പ്രതിഷ്‌ഠയുടെ ശക്‌തിയും വലുപ്പവും അകലെ നിന്നു തൊഴുത്‌ മടങ്ങുന്ന ഭക്‌തനു മുഴുവാനായി കിട്ടുന്നില്ല. അതേപോലെ ഈ കവിതകള്‍ ആഴത്തില്‍ പഠിക്കുമ്പൊള്‍ സഹ്രുദയര്‍ക്ക്‌അവ കൂടുതല്‍ ആസ്വാദകരവും വിജ്‌ഞാനപ്രദവുമായിരിക്കും.

ഒരു കവി ചിന്തിക്കുന്നത്‌ ശാസ്ര്‌തജ്‌ഞന്മര്‍ ഭാവനാശൂന്യരും വസ്‌തുതകളില്‍ മാത്രം ശ്രദ്ധിക്കുന്നവരുമാണെന്നാണ്‌. ശാസ്ര്‌തജ്‌ഞന്മാര്‍ കവികളെ പറ്റി അനുമാനിക്കുന്നത്‌ വെറുതെ ഭാവനാലോലുപരായ്‌ മേല്‍പ്പോട്ട്‌ നോക്കി നടക്കുന്നവര്‍ എന്നാണു. രണ്‌ടു പേരും ഓരോ ഘടകങ്ങളെ
(components) ഒരുമിച്ച്‌ ചേര്‍ത്ത്‌ പുതിയത്‌ ഒന്നുണ്‌ടാക്കുന്നു,. കവിയും ശാസ്ര്‌തജ്‌ഞനും ഒരാളാകുമ്പോള്‍ വായനക്കാര്‍ക്ക്‌ കൗതുകരമായ വിഷയങ്ങള്‍ അടങ്ങുന്ന കവിതകള്‍ കിട്ടുന്നു. വെള്ളം ഒഴുകി എന്ന്‌ പറയുന്നതിനു പകരം ഹൈഡ്രജനും ഓക്‌സിജനും കൂടിചേര്‍ന്ന്‌ ദ്രാവകരൂപത്തില്‍ ഒഴുകി എന്ന്‌ പറയാന്‍ പ്രിയം കാണിക്കുന്നു ശാസ്ര്‌തജ്‌ഞനായ കവി.ഈ കവിതാ സമാഹാരത്തിലെ കവിതകള്‍ വായിക്കുമ്പോള്‍ ഡോക്‌ടര്‍ കുഞ്ഞാപ്പുവിനു കവിത തന്റെ ഇഷ്‌ട മേഖലയായ ശാസ്ര്‌തവുമായുള്ള ഒരു സംയോഗമാണെന്ന്‌ മനസ്സിലാക്കാം. കാവ്യരചന തന്ത്രങ്ങളില്‍, കാവ്യവ്രുത്തങ്ങളില്‍, കാവ്യലാങ്കാരങ്ങളില്‍, കവിതയുടെ അര്‍ഥത്തില്‍ രസതന്ത്രത്തിന്റെ സമവാക്യങ്ങള്‍ ഒളിഞ്ഞ്‌ കിടപ്പുണെ്‌ടന്ന്‌ ശാസ്ര്‌തഞ്‌ജ്‌നായ കവി ഡോക്‌ടര്‍ കുഞ്ഞാപ്പു തന്റെ കവിതകളിലൂടെ വായനക്കാരെ ബോധിപ്പിക്കുന്നു.ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ സുഗമമാക്കാമെന്ന്‌ ശാസ്ര്‌തം. ലളിതമായവയെ ദുര്‍ഗ്രഹമായി പ്രതിപാദിക്കുന്നത്‌ കല. അത്‌ കൊണ്‌ട്‌ രണ്‌ടും തമ്മില്‍ പൊരുത്തപ്പെടുകയില്ലെന്ന്‌ (Paul Diric) പരക്കെ വിശ്വാസം. ഈ വിശ്വാസത്തെ ഡോക്‌ടര്‍ കുഞ്ഞാപ്പു തകിടം മറിക്ലിരിക്കുന്നു. ശാസ്ര്‌തസാങ്കേതിക തത്വങ്ങളും കാവ്യാത്മകമായ ഭാവനയും കലര്‍ത്തി വാക്കുകള്‍ കൊണ്‌ട്‌ വിസ്‌മയകരമായ ഒരു ദ്രുശ്യവല്‍ക്കരണം സ്രുഷ്‌ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണെ്‌ടന്ന്‌ ഓരോ കവിതയും സാക്ഷ്യം വഹിക്കുന്നു,

കവിതയുടെ രസതന്ത്രം നിറഞ്ഞ്‌ നില്‍ക്കുന്ന ഈ അമ്പത്‌ കവിതകള്‍ ഉത്സുകരും, ജിജ്‌ഞാസുക്കളുമായ വായനക്കാര്‍ക്ക്‌ അറിവിന്റേയും അനുഭൂതികളുടെയും ഒരു ലോകം തുറന്നുകൊടുക്കാന്‍ പര്യാപ്‌തമാണ്‌.

സാഹിത്യത്തിലെ വിവിധ മേഖലകള്‍ വിദഗ്‌ദ്ധമായി ഉപയോഗിച്ചു കൊണ്‌ടിരിക്കുന്ന ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പുവിനു ഭാവുകങ്ങള്‍ നേരുന്നു.

ശുഭം

നൂയോര്‍ക്ക്‌, ജാനുവരി 13, 2013


പുസ്‌തകം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഡോക്‌ടര്‍ കുഞ്ഞാപ്പുവുമായി ബന്ധപ്പെടാവുന്നതാണ്‌.( ഫോണ്‍ 917-710-6049 ഇമെയില്‍: jkunjappu@gmail.com)

താഴെ കാണുന്ന ലിങ്കിലും അന്വേഷിക്കാം:

http://www.amazon.com/s/ref=nb_sb_noss_1?url=search-alias%3Daps&field-keywords=joy+kunjappu
ഒരു പ്രവാസിയുടെ പ്രയാണ വീഥിയിലെ ഹര്‍ഷോന്മാദ ഗീതങ്ങള്‍  അക്ഷരമാലാ ക്രമത്തില്‍ (പുസ്‌തക പരിചയം: ഭാഗം - 2)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക