Image

ഫേഷ്യല്‍ ചെയ്യേണ്ട വിധം

Published on 17 January, 2013
ഫേഷ്യല്‍ ചെയ്യേണ്ട വിധം
ക്ലെന്‍സിംഗ്‌ മസാജ്‌ ക്രീം കൈവിരലുപയോഗിച്ച്‌ കുത്തുകളായിടുക. എല്ലാഭാഗത്തും ക്രീം നന്നായി മസാജ്‌ ചെയ്‌തു പിടിപ്പിക്കുക. കോട്ടണ്‍ ഉപയോഗിച്ച്‌ ക്രീം നീക്കം ചെയ്യാം.

അരോമ സ്‌പാ സ്‌ക്രബ്‌ ഇടുക. സ്‌ക്രബിട്ടതിനുശേഷം നന്നായി മസാജു ചെയ്യേണ്ടതാണ്‌. രോമകൂപങ്ങള്‍ തുറക്കുന്നതിനായി ആവി പിടിക്കണം. സാധാരണ ഫേഷ്യലുകളില്‍ ക്രീമാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ അരോമസ്‌പാ ഫേഷ്യലില്‍, അരോമ ഫേഷ്യല്‍ മസാജ്‌ ജെല്‍ ഉപയോഗിക്കുന്നു. ഇരുപത്‌ മിനിട്ടിനുശേഷം അരോമ സ്‌പാ പാക്കിടുക. ക്രീം 15 മിനിട്ട്‌ കഴിഞ്ഞ്‌ കഴുകി കളയാം.

സാധാരണ ചര്‍മ്മക്കാര്‍ ഓട്ട്‌സ്‌ പൊടിച്ചത്‌ തക്കാളി നീര്‌, കാരറ്റ്‌ നീര്‌, വെളളരിക്കയുടെ നീര്‌ എന്നിവയുമായി ചേര്‍ത്ത്‌ പെയിസ്റ്റാക്കി മുഖത്തിടുക. അരമണിക്കൂറിനുശേഷം കഴുകി കളയാം. കട്ടത്തൈര്‌, നാരങ്ങാ നീര്‌ എന്നിവ പ്രകൃതി ദത്തമായ ബ്ലീച്ചുകളാണ്‌.

ആല്‍മണ്ട്‌ ഓയിലും ഓട്‌സ്‌ പൊടിച്ചതും തക്കാളി നീരും ചേര്‍ത്ത്‌ മുഖത്തിടുന്നത്‌ വരണ്ടചര്‍മക്കാര്‍ക്ക്‌ നല്ലതാണ്‌.

എണ്ണമയമായ ചര്‍മമുള്ളവര്‍ ഓട്‌സ്‌ പൊടിച്ചതും ഓറഞ്ച്‌ നീരും വെളളരിക്ക നീരും ചേര്‍ത്ത്‌ മുഖത്തിടുന്നത്‌ എണ്ണമയം മാറി മുഖം തിളങ്ങളാന്‍ സഹായിക്കും.
ഫേഷ്യല്‍ ചെയ്യേണ്ട വിധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക