പാലക്കാട്: സര്‍ക്കാര്‍ ആശുപത്രിയിലെ
നഴ്സുമാരുടെ യൂണിഫോം ചുരിദാറാക്കുന്നു. ആരോഗ്യമന്ത്രി വി.എസ് ശിവകുമാറാണ്
ഇക്കാര്യം അറിയിച്ചത്. പാലക്കാട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. നിലവില്‍ സാരിയാണ് നഴ്സുമാരുടെ യൂണിഫോം. നഴ്സുമാരുടെ സംഘടനകളുടെ
ആവശ്യപ്രകാരമാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. ചുരിദാറും
ഓവര്കോട്ടുമാകും പുതിയ വേഷം. ജോലി ചെയ്യുന്നതിനുള്ള സൗകര്യാര്‍ഥമാണ് ഈ
പരിഷ്കാരമെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍
തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.