Image

ബര്‍ഗന്‍ ഫീല്‍ഡ്‌ ദേവാലയത്തില്‍ എട്ടുനോമ്പാചരണം; മൂന്നു മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മികര്‍

Published on 29 August, 2012
ബര്‍ഗന്‍ ഫീല്‍ഡ്‌ ദേവാലയത്തില്‍ എട്ടുനോമ്പാചരണം; മൂന്നു മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മികര്‍
ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ ആര്‍ച്ച്‌ ഡയോസിസില്‍ ഉള്‍പ്പെട്ട ബര്‍ഗന്‍ ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചുള്ള വിശുദ്ധ എട്ടുനോമ്പാചരണം സെപ്‌റ്റംബര്‍ 1 മുതല്‍ 8 വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തപ്പെടുന്നു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌, ഈസ്റ്റേണ്‍ ആര്‍ച്ച്‌ ഡയോസിസ്‌ അധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ എഫ്രയിം കരീം മോര്‍ കൂറിലോസ്‌, പൗരസ്‌ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റം എന്നിവരുടെ മഹനീയ സാന്നിധ്യവും നേതൃത്വവും വിവിധ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്‌.

എല്ലാദിവസങ്ങളിലും നടത്തപ്പെടുന്ന വി കുര്‍ബാന, ധ്യാനം എന്നിവയ്‌ക്ക്‌ വന്ദ്യ ഗീവര്‍ഗീസ്‌ പുത്തൂര്‍ക്കുടി#ിലില്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ ജോസ്‌ ദാനിയേല്‍, റവ.ഫാ. വര്‍ഗീസ്‌ പോള്‍, റവ.ഫാ. ജേക്കബ്‌ ചാക്കോ, റവ.ഫാ. വിജു ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും. സെപ്‌റ്റംബര്‍ രണ്ടാം തീയതി ഞായറാഴ്‌ച മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റം തിരുമേനിയും, അഞ്ചാം തീയതി ബുധനാഴ്‌ച ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയും, പ്രധാന തിരുനാള്‍ ദിനമായ എട്ടാം തീയതി ശനിയാഴ്‌ച ആര്‍ച്ച്‌ ബിഷപ്പ്‌ സിറിള്‍ എഫ്രയിം കരീം മോര്‍കൂറിലോസ്‌ തിരുമേനിയും വിശുദ്ധ കുര്‍ബാനയ്‌ക്കും ഇതര ശുശ്രൂഷകള്‍ക്കും മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്‌. മലങ്കരയുടെ പ്രകാശ ഗോപുരമായ കാലം ചെയ്‌ത ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ പതിനാറാമത്‌ ദുക്‌റാനോയും അന്നേദിവസം ആചരിക്കുന്നതാണ്‌.

അത്ഭുതങ്ങളുടെ ഉറവിടവും ദുഖിതരുടെ സങ്കേതവുമായ പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയാല്‍ അഭയപ്പെട്ട്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. ജോസഫ്‌ വര്‍ഗീസ്‌ അറിയിച്ചു. ധ്യാനത്തിലും ഉപവാസത്തിലും നിമഗ്നരായി എട്ടുദിവസം പള്ളിയില്‍ താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ.ജോസഫ്‌ വര്‍ഗീസ്‌ (845 242 8899), ജോര്‍ജ്‌ എം. ജോര്‍ജ്‌ (201 836 0935), ജോയി വര്‍ഗീസ്‌ (201 724 2287), വിവേക്‌ അലക്‌സ്‌ (551 497 1345), ജേക്കബ്‌ പാലമറ്റം (201 701 5918). വെബ്‌സൈറ്റ്‌ www.stmarysbergen.org. ഇടവകയ്‌ക്കുവേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.
ബര്‍ഗന്‍ ഫീല്‍ഡ്‌ ദേവാലയത്തില്‍ എട്ടുനോമ്പാചരണം; മൂന്നു മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മികര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക