Image

വി. പൗലോസ് ശ്ലീഹായുടെ പെരുന്നാള്‍ ആല്‍ബനിയില്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 18 June, 2012
വി. പൗലോസ് ശ്ലീഹായുടെ പെരുന്നാള്‍ ആല്‍ബനിയില്‍
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിലെ സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക അതിന്റെ വളര്‍ച്ചയുടെ പാതയിലെ ഏഴാമത് വി. പൗലോസ് ശ്ലീഹായോടുള്ള മദ്ധ്യസ്ഥ പെരുന്നാള്‍ പതിവുപോലെ ജൂണ്‍ 16-നു തുടങ്ങുന്ന ശ്ലീഹാ നോമ്പിനോടനുബന്ധിച്ച് ആഘോഷിക്കുന്നു.

ജൂണ്‍ 29, 30 തിയ്യതികളില്‍ ആല്‍ബനിയിലെ ടൗണ്‍ ഓഫ് കോളണി സെന്റ് മൈക്കിള്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വെച്ചു നടക്കുന്ന പെരുന്നാള്‍ ആരാധനകള്‍ക്ക് ഫാ. എന്‍.കെ. ഇട്ടന്‍ പിള്ളയും ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തും നേതൃത്വം നല്‍കും.

ജൂണ്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 6:30ന് സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന് ധ്യാന പ്രസംഗവും ആശീര്‍വാദവും ഉണ്ടായിരിക്കും. ജൂണ്‍ 30 ശനിയാഴ്ച രാവിലെ 8:30ന് പ്രഭാത നമസ്‌ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് റാസ്, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

സകല ശ്ലീഹന്മാരുടേയും, വിശേഷാല്‍ വി. പൗലോസ് ശ്ലീഹായുടേയും, മദ്ധ്യസ്ഥതകളില്‍ അര്‍പ്പിക്കപ്പെടുന്ന വി. ആരാധനകളില്‍ പങ്കെടുത്ത് അനുഗ്രഹാശിസ്സുകള്‍ പ്രാപിക്കുന്നതിനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി വര്‍ഗീസ് അത്തിമൂട്ടില്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: അനില്‍ വര്‍ഗീസ് (ട്രസ്റ്റി) 518 320 8673, 516 860 8995, വര്‍ഗീസ് അത്തിമൂട്ടില്‍ (സെക്രട്ടറി) 518 713 5303, 518 694 6250.
വി. പൗലോസ് ശ്ലീഹായുടെ പെരുന്നാള്‍ ആല്‍ബനിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക