ലണ്ടന്‍: ലണ്ടനില്‍ ഇപ്പോള്‍ പുരഷന്‍മാര്‍ 65-ാം വയസിലും സ്‌ത്രീകള്‍ 60-ാം വയസിലും
പെന്‍ഷന്‍ വാങ്ങിത്തുടങ്ങുന്നു. എന്നാല്‍ 2020-ല്‍ സര്‍ക്കാര്‍ ഇത് 66 ഉം
2026-2028-ല്‍ 67ഉം ആക്കുമെന്നും കാലക്രമത്തില്‍ ചെലവ് വര്‍ധിക്കുന്നതനുസരിച്ച്
പ്രായപരിധി ഉയര്‍ത്തിക്കൊണ്ടിരിക്കുമെന്നുമാണ് കണക്കുകള്‍
സൂചിപ്പിക്കുന്നത്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന
അക്കൗണ്ടന്‍സി ഏജന്‍സിയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. അച്ഛനും
മുത്തച്ഛനുമൊക്കെ സ്റ്റേറ്റ് പെന്‍ഷന്‍ വാങ്ങിയ കാലം കഴിഞ്ഞ് വര്‍ഷങ്ങള്‍
കാത്തിരുന്നാലേ വരും തലമുറയക്ക് പെന്‍ഷന്‍ ലഭിക്കു. എന്നാല്‍ ഇവരുടെ ആയുസ്
കുടാനുള്ള സാധ്യത ഉള്ളതിനാല്‍ വിരമിച്ച ശേഷം രണ്ടു ദശാബ്‌ദത്തോളം റിട്ടയര്‍മെന്റ്
ലൈഫ് ആസ്വദിക്കാന്‍ ഇവര്‍ക്ക് കഴിയും ഇവര്‍ 97 വയസ് വരെ ജീവിക്കുമ്പോള്‍ ഇവരുടെ
മക്കള്‍ 104 വയസ് വരെ ജീവിക്കും.
കുട്ടികള്‍ ഇതേക്കുറിച്ച്
ആശങ്കപ്പെടുന്നില്ലെങ്കിലും ഇവരുടെ മാതാപിതാക്കള്‍ ആശങ്കയിലാണ്. ഇപ്പോള്‍ ജോലി
ചെയ്യുന്നവരില്‍ തന്നെ 48 വയസില്‍ താഴെയുള്ളവര്‍ക്ക് 68 വയസിലെ പെന്‍ഷന്‍ ലഭിക്കു.
30കളിലുള്ളവര്‍ക്കാവട്ടെ 70 വയസിലും. മറ്റൊരാശ്വാസം ആളുകളുടെ ആയുസ്
കൂടിയിട്ടുണ്ട്‌് എന്നത് തന്നെയാണ്. യുകെയില്‍ ഈ വര്‍ഷം ജനിച്ച കുട്ടികളില്‍
മൂന്നിലൊന്ന് പേരും നൂറാം പിറന്നാള്‍ ആഘോഷിക്കുമത്രേ.
പെണ്‍കുട്ടികളില്‍ 39
ശതമാനവും ആണ്‍കുട്ടികളില്‍ 32 ശതമാനവും 100ലെത്തും. ഇത് സര്‍ക്കാരിന്റെ
സാമ്പത്തികാവസ്ഥയെ മോശമായി ബാധിക്കുന്നു. ഇപ്പോള്‍ തന്നെ ബ്രിട്ടനില്‍ 100
കടന്നവര്‍ 14,500 പേരാണ്. 2035-ല്‍ ഇത് 1110,000 ആകും. 60 വയസില്‍ വിരമിക്കാന്‍
ആഗ്രഹിക്കുന്നവര്‍ നല്ല രീതിയില്‍ സമ്പാദിച്ചേപറ്റു. സ്റ്റേറ്റ് പെന്‍ഷന്‍ വാങ്ങി
ജീവിക്കാമെന്ന് ആരും കരുതണ്ടെന്നു സാരം.