Image

യുകെകെസിഎ കണ്‍വന്‍ഷന്‌ ചാരിറ്റി റാഫിള്‍

സക്കറിയ പുത്തന്‍കുളം Published on 17 May, 2012
യുകെകെസിഎ കണ്‍വന്‍ഷന്‌ ചാരിറ്റി റാഫിള്‍
മാല്‍വെണ്‍ഹില്‍സ്‌: യു കെ കെ സി എ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ജീവകാരുണ്യ പ്രവര്‍ത്തന ധനശേഖരണാര്‍ത്ഥം ചാരിറ്റി റാഫില്‍ സംഘടിപ്പിക്കുക വഴി പ്രസിഡന്റ്‌ ലേവി വടപ്പുരയ്‌ക്കല്‍-ന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ കമ്മിറ്റി യു കെ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ യശസ്സ്‌ ഉയര്‍ത്തുന്ന പ്രവര്‍ത്തനമായി ചരിത്രം വ്യാഖ്യാനിക്കും.

യുവജന സംഘടനയായ കെ സി വൈ എല്‍-ന്റെ സഹായത്തോടെ ഒരു പൗണ്ടിന്‌ ഒരു റാഫിള്‍ എന്ന രീതിയില്‍ ധനസമാഹരണം നടത്തുമ്പോള്‍ ആകര്‍ഷകമായ സമ്മാനങ്ങളും നറുക്കെടുപ്പ്‌ വഴി റാഫിള്‍ ടിക്കറ്റ്‌ വാങ്ങിക്കുന്നവര്‍ക്ക്‌ ലഭ്യമാകും. ലാപ്‌ടോപ്പ്‌, ഡിജിറ്റല്‍ ക്യാമറ, മള്‍ട്ടി പ്ലെയര്‍ എന്നിങ്ങനെ നിരവധിയായ സമ്മാനങ്ങള്‍ വ്യക്‌തികളും അസോസിയേഷനുകളും ഗ്രാമ സംഗമങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്നു. റാഫിള്‍ ടിക്കറ്റ്‌ നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ ഇനിയും സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താല്‍പര്യമുള്ള വ്യക്‌തികള്‍, യൂണിറ്റുകള്‍, ഇടവക കൂട്ടായ്‌മകള്‍ എന്നിവര്‍ ചാരിറ്റി റാഫിള്‍-ന്‌ ചുക്കാന്‍ പിടിക്കുന്ന തങ്കച്ചന്‍ കനകാലയം, ജോസി അയത്തില്‍ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്‌. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക്‌ കണ്‍വെണ്‍ഷനില്‍ സൗജന്യ പ്രവേശനവും വി ഐ പി സീറ്റും ലഭ്യമാകുന്നതാണ്‌. റാഫിള്‍ ടിക്കറ്റ്‌ വഴി ലഭ്യമാകുന്ന മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി വിനയോഗിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോബി അയത്തില്‍, തങ്കച്ചന്‍ കനകാലയം.
യുകെകെസിഎ കണ്‍വന്‍ഷന്‌ ചാരിറ്റി റാഫിള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക