Image

ഇപ്‌സ്‌വിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത്‌ വേല്‍സിലേക്ക്‌ ഫാമിലി ടൂര്‍ സംഘടിപ്പിച്ചു

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 16 May, 2012
ഇപ്‌സ്‌വിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത്‌ വേല്‍സിലേക്ക്‌ ഫാമിലി ടൂര്‍ സംഘടിപ്പിച്ചു
ഇപ്‌സ്‌വിച്ച്‌: ഇപ്‌സ്‌വിച്ചിലെ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നോര്‍ത്ത്‌ വേല്‍സ്‌ ഫാമിലി ടൂര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമായി. മെയ്‌ അഞ്ചിന്‌ ശനിയാഴ്‌ച വെളുപ്പിന്‌ നാലുമണിക്ക്‌ കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന 70 പേരുടെ സംഘമാണ്‌ നോര്‍ത്ത്‌ വേല്‍സിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഇപ്‌സ്‌വിച്ചില്‍ നിന്നും കോച്ചില്‍ യാത്രതിരിച്ചത്‌.

യാത്രയുടെ ആദ്യദിവസം കുട്ടികള്‍ക്കുവേണ്ടി മാറ്റിവെച്ച ദിനമായിരുന്നു. നോര്‍ത്ത്‌ വേല്‍സിലെ ഗ്രീന്‍ വുഡ്‌ ഫോറസ്റ്റ്‌ പാര്‍ക്കിലെ പ്രകൃതിദത്തമായ പ്രത്യേക റൈഡുകള്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ചു. രണ്ടാം ദിവസത്തെ സന്ദര്‍ശനം നോര്‍ത്ത്‌ വേല്‍സിലെ പ്രസിദ്ധമായ ലാന്‍ഡുനോയിലായിരുന്നു. മലമുകളിലേക്കുള്ള ടീം യാത്രയും, അവിടെ നിന്നും താഴേയ്‌ക്കുള്ള കേബിള്‍ കാറിലെ യാത്രയും, പുരാതന കോപ്പര്‍മൈനിലുള്ളിലൂടെയുള്ള യാത്രകളും വിനോദത്തോടൊപ്പം വിജ്ഞാനവുമായിരുന്നു. മൂന്നാം ദിവസത്തെ പ്രസിദ്ധമായ സ്‌നോഡോണിയ മലയിലേക്കുള്ള ട്രെയിന്‍ യാത്ര തികച്ചും സാഹസികത നിറഞ്ഞതായിരുന്നു.

നോര്‍ത്ത്‌ വേല്‍സിലെ കാനോസിംഗ്‌ സെന്ററിലെ വിശാലമായ താമസ സൗകര്യവും രാത്രിയിലുള്ള കോമ്പയറിംഗും കലാപരിപാടികളും പകലും രാത്രിയും ഒരുപോലെ ആസ്വാദ്യകരമായി. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ അംഗം അഫ്‌സല്‍ അലി ടൂര്‍ പരിപാടിക്ക്‌ നേതൃത്വം കൊടുത്തു. എല്ലാവര്‍ക്കുമുള്ള സെല്‍ഫ്‌ കേറ്ററിംഗ്‌ ഫെസിലിറ്റിക്ക്‌ മനോജ്‌ ജോസിന്റെ നേതൃത്വത്തിലുള്ള ടീമും നേതൃത്വം നല്‍കി.
ഇപ്‌സ്‌വിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത്‌ വേല്‍സിലേക്ക്‌ ഫാമിലി ടൂര്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക