Image

ബ്രാഡ്‌ഫോര്‍ഡ്‌ കണ്‍വന്‍ഷനു മുന്നോടിയായി രാത്രിയാരാധന

സഖറിയ പുത്തന്‍കളം Published on 16 May, 2012
ബ്രാഡ്‌ഫോര്‍ഡ്‌ കണ്‍വന്‍ഷനു മുന്നോടിയായി രാത്രിയാരാധന
ബ്രാഡ്‌ഫോര്‍ഡ്‌: ജൂണ്‍ 17ന്‌ നടക്കുന്ന മൂന്നാമത്‌ ബ്രാഡ്‌ഫോര്‍ഡ്‌ കണ്‍വന്‍ഷന്‌ മുന്നോടിയായി നടക്കുന്ന ത്രിദിന രാത്രിയാരാധനയില്‍ മധ്യസ്‌ഥ പ്രാര്‍ഥന, വചനശുശ്രൂഷ., ജപമാല, കരുണയുടെ ജപമാല, ഗാനശുശ്രൂഷ എന്നിവയോടൊപ്പം നന്ദി സ്‌തുതിപ്പുകളും അര്‍പ്പിക്കപ്പെടും. യുകെ സെഹിയോന്‍ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ ഫാ. ജോമോന്‍ തൊമ്മാനയാണ്‌ വചനശുശ്രൂഷ നയിക്കുന്നത്‌.

കേരള കാത്തലിക്‌ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്‌ ബ്രാഡ്‌ഫോര്‍ഡ്‌ കണ്‍വന്‍ഷന്‍ സെന്റര്‍ കുത്ത്‌ബെര്‍ട്ട്‌ ദേവാലയത്തില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെയാണ്‌. ഫാ. ജോമോന്‍ തൊമ്മാനയെ വ്യക്‌തിപരമായി കാണുവാന്‍ കണ്‍വന്‍ഷനുശേഷം അവസരമുണ്‌ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലിജു പാറത്തോട്ടാല്‍: 07950453929.
ബ്രാഡ്‌ഫോര്‍ഡ്‌ കണ്‍വന്‍ഷനു മുന്നോടിയായി രാത്രിയാരാധന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക