ബര്‍മിംഗ്‌ഹാം : യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന ക്‌നാനായ- യാക്കോബായ
സുറിയാനി സഭയുടെ വിശ്വാസി സമൂഹത്തെ ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ചുകൊണ്‌ട് 2009ല്‍
ബര്‍മിംഗ്‌ഹാമിലെ സെന്റ് സൈമണ്‍സ് ക്‌നാനായ ഇടവകയുടെ നേതൃത്വത്തില്‍ ഇദംപ്രഥമമായി
തുടക്കം കുറിച്ചുകൊണ്‌ട് നടന്ന യൂറോപ്യന്‍ ക്‌നാനായ സംഗമം യുവഹൃദയങ്ങളില്‍
നിറഞ്ഞുനില്‍ക്കുന്ന ക്‌നാനായ കൂട്ടായ്‌മയുടെ ആവേശവും വികാരവും പ്രകടമാക്കി 2012
ലും സംഗമത്തിന് സാരഥ്യം വഹിക്കുവാന്‍ സെന്റ് സൈമണ്‍സ് ക്‌നാനായ ഇടവകയിലെ
ജനങ്ങളും ഒരുങ്ങി.
യൂറോപ്പിലും പ്രത്യേകിച്ച് യുകെയിലുമുള്ള എല്ലാ ക്‌നാനായ
യാക്കോബായ സഭാംഗങ്ങളും ആവേശത്തോടെ കാത്തിരിക്കുന്ന ദിനമാണിത്. ക്‌നാനായ പാട്ടുകളും
നടവിളികളും പുരാതന വേഷവിതാനങ്ങളോടും സിറിയന്‍ കുടിയേറ്റ സ്‌മരണകള്‍ അയവിറക്കി
ഉല്‍സവ ലഹരിയിലാകുന്ന മഹാസുദിനം.
സെപ്‌റ്റംബര്‍ 15 ന് (ശനി) ബര്‍മിംഗ്‌ഹാം
ക്‌നാനായ ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് യൂറോപ്യന്‍ ക്‌നാനായ
സംഗമത്തില്‍ പ്രാര്‍ഥനയോടും ഒരുക്കത്തോടും സംബന്ധിച്ച് വിജയപ്രദമാക്കുവാന്‍
സഹകരിക്കണമെന്ന് റവ. ഡോ. തോമസ് മണിമല, ഫാ. ജോമോന്‍ പുന്നൂസ്, ഫാ. സജി ഏബ്രഹാം
എന്നിവര്‍ അറിയിച്ചു.