ബോഹും: 1993ല്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ രൂപരേഖയുമായി ജര്‍മനിയില്‍ എത്തി
വിഭവസമാഹരണം നടത്തുകയും ലോകത്തിലെ മികച്ച എയര്‍പോര്‍ട്ടുകളില്‍ ഒന്നായി
നെടുമ്പാശേരിയെ മാറ്റിയെടുക്കുകയും സിയാല്‍ എംഡിയായും ജലസേചന വകുപ്പ്
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും മികച്ച പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുകയും ചെയ്‌ത
വി.ജെ.കുര്യന്‍ ഐഎഎസിനെ ജര്‍മനിയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സമിതിയായ ഉഗ്‌മ
എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. മാന്‍ ഓഫ് എക്‌സലന്‍സ്
പുരസ്‌കാരത്തിനാണ് വി.ജെ.കുര്യന്‍ അര്‍ഹനായത്.
ജൂണ്‍ രണ്‌ട്, മൂന്ന്,
നാല് തീയതികളില്‍ ജര്‍മനിയിലെ ബോഹുമില്‍ നടക്കുന്ന ഇന്ത്യാ ഫെസ്‌റ്റിവലില്‍
അവാര്‍ഡ് നല്‍കുമെന്ന് ഉഗ്‌മ പ്രസിഡന്റ് ഏബ്രഹാം ജോണ്‍ നെടുംതുരുത്തിമ്യാലില്‍
അറിയിച്ചു. ഉഗ്‌മ തങ്ങളുടെ വെബ്‌പേജില്‍ നടത്തിയ ഗ്യാലപ് പോളിലൂടെയാണ് വി.ജെ.
കുര്യനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. പ്രശംസാപത്രവും ശില്‍പവും 25,000 രൂപയും
അടങ്ങിയതാണ്‌് അവാര്‍ഡ്.