Image

ശബരിമല വിധി: വ്യക്തത തേടി ദേവസ്വം ബോര്‍ഡ്‌ സുപ്രീംകോടതിയെ സമീപിക്കും

Published on 17 November, 2019
ശബരിമല വിധി: വ്യക്തത തേടി ദേവസ്വം ബോര്‍ഡ്‌ സുപ്രീംകോടതിയെ സമീപിക്കും


തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയില്‍ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌. വിധിയില്‍ അവ്യക്തതയുണ്ടെന്ന്‌ ബോര്‍ഡ്‌ പ്രസിഡന്‍റ്‌ എന്‍. വാസു പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്ക്‌ പ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തിട്ടില്ല. എന്നാല്‍, കേസ്‌ വിശാല ബഞ്ചിന്‌ വിടുകയും ചെയ്‌തു. ഇതിലെ അവ്യക്തത നീക്കുന്നതിന്‌ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ ഉപദേശം ദേവസ്വം ബോര്‍ഡ്‌ തേടിയിട്ടുണ്ടെന്നും വാസു മീഡിയവണിനോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക