Image

സാന്‍ഡ് കി ആങ്കിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

Published on 01 November, 2019
സാന്‍ഡ് കി ആങ്കിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

തപ്‌സി പന്നു, ഭൂമി പെഡ്‌നേകര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് 'സാന്‍ഡ് കി ആങ്ക്'. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ പോരാടി വിജയം കൈവരിക്കുന്ന സ്ത്രീകളുടെ കഥയാണ്ചിത്രം പറയുന്നത്. തുഷാര്‍ ഹിരാനന്ദിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ എന്ന കഥാപാത്രമായാണ് തപ്‌സി ചിത്രത്തിലെത്തുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ പ്രകാശിയായി ഭൂമി പെഡ്‌നേകര്‍ അഭിനയിക്കുന്നു. റിലെയ്ന്‍സ് എന്റര്‍ടെയ്‌മെന്റ്‌സ്, അനുരാഗ് കശ്യപ്, നിധി പര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ഷാര്‍പ്ഷൂട്ടര്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക