Image

മാമാങ്കത്തില്‍ ഉണ്ണിമുകുന്ദന്റെ നായികയായി അനു സിത്താര

Published on 31 October, 2019
മാമാങ്കത്തില്‍ ഉണ്ണിമുകുന്ദന്റെ നായികയായി അനു സിത്താര

മമ്മൂട്ടി ചിത്രം മാമാങ്കത്തിലുള്ള നടി അനു സിത്താരയുടെ ലുക്ക് പുറത്ത്. ഉണ്ണി മുകുന്ദനൊപ്പം നില്‍ക്കുന്ന അനു സിത്താരയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ജോഡിയാണ് അനു സിത്താര. 

മാമാങ്കത്തിലേക്ക് വിളിക്കുമ്പോള്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നെന്ന് അനു സിത്താര നേരത്തെ പറഞ്ഞിരുന്നു. ബ്ലൗസ് അണിഞ്ഞ് അതിനു മുകളില്‍ കച്ച കെട്ടി സിംപിളായാണ് അനുവിന്റെ ലുക്ക്.

മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ ചിത്രമെന്ന പ്രത്യേകതയോടെയാണ് മാമാങ്കം റിലീസിനെത്തുന്നത്. സുദേവ് നായര്‍, ബാലതാരം അച്യുതന്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. എം. പത്മകുമാര്‍ സംവംധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്നു. 

18ാം നൂറ്റാണ്ടിന് മുമ്പ് മലയാള മണ്ണില്‍ ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് മാമാങ്കം പറയുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കനിഹ, അനു സിത്താര, പ്രാചി തെഹ്ലാന്‍, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക