Image

ദളപതി 64ല്‍ കുട്ടി ജാനുവും! കൈദി സംവിധായകന്റെ വിജയ് ചിത്രത്തില്‍ ഗൗരി കിഷന്‍

Published on 31 October, 2019
ദളപതി 64ല്‍ കുട്ടി ജാനുവും! കൈദി സംവിധായകന്റെ വിജയ് ചിത്രത്തില്‍ ഗൗരി കിഷന്‍

96 എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് ഗൗരി കിഷന്‍. വിജയ് സേതുപതിയും തൃഷയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രത്തില്‍ കുട്ടിജാനുവായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. 96ന് ശേഷം മാര്‍ഗംകളി, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ഗൗരി വീണ്ടും തമിഴില്‍ തിരിച്ചെത്തുകയാണ്. വിജയുടെ എറ്റവും പുതിയ ചിത്രമായ ദളപതി 64ലാണ് നടി അഭിനയിക്കുന്നത്.


ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായിട്ടാണ് നടി എത്തുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ദളപതി 64 സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിജയ് സേതുപതി, ആന്റണി വര്‍ഗീസ്, ശാന്തനു തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്ന്.


അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. അടുത്ത വര്‍ഷം സമ്മര്‍ റിലീസായി സിനിമ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയാഹ് തുടങ്ങിയവരാണ് വിജയ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. എക്‌സ്ബി ഫിലിം ക്രിയേറ്റേര്‍സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക