Image

ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ദുല്‍ഖറും അമാലും

Published on 30 October, 2019
ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ദുല്‍ഖറും അമാലും

ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം ദീപാവലി ആഘോഷത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചനും കുടുംബവും സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിലാണ് ഇരുവരും പങ്കെടുത്തത്.

മുംബൈയിലെ ബച്ചന്റെ വസതിയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ഷാരൂഖ് ഖാന്‍, ഹേമമാലിനി, റാണി മുഖര്‍ജി, ബിപാഷ ബാസു, കരണ്‍ സിംഗ് ഗ്രോവര്‍, കത്രീന കൈഫ്, മുകേഷ് അംബാനി, വിരാട് കോലി, അനുഷ്‌ക ശര്‍മ, കരണ്‍ ജോഹര്‍, ഷാഹിദ് കപൂര്‍, തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ദുല്‍ഖറിന്റെയും അമാലിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക