Image

അമിരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപിടിച്ചു കരഞ്ഞു" പ്രിയദര്‍ശന്‍ മനസ്സുതുറക്കുന്നു.

Published on 30 October, 2019
അമിരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപിടിച്ചു കരഞ്ഞു" പ്രിയദര്‍ശന്‍ മനസ്സുതുറക്കുന്നു.

" ലോകത്തിലെ ഒരു നടനും ആ രംഗം അഭിനയിക്കില്ല ഷോട്ട് എടുത്തതിനുശേഷം അമിരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു" മലയാള സിനിമയിലെ അഭിമാന ചിത്രമായ കാലാപാനിയില്‍ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച്‌ വിശദീകരിച്ച്‌ സംവിധായകന്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ എന്ന നടന്റെ ആത്മസമര്‍പ്പണം അതിനെപ്പറ്റി വാചാലനായിരിക്കുകയാണ്. ചിത്രത്തില്‍ വില്ലനായി അഭിനയിച്ച അമരീഷ് പുരിയുടെ മോഹന്‍ലാലിന്റെ കഥാപാത്രം ഷൂ നക്കുന്ന ഒരു രംഗമുണ്ട് ആ രംഗം ചിത്രീകരിക്കുന്നത് മുമ്ബ് അമരീഷ് പുരിക്ക് അല്പം ആശങ്ക ഉണ്ടായിരുന്നു.
എന്നാല്‍ ഒരു മടിയും കൂടാതെ മോഹന്‍ലാല്‍ ആ രംഗം അഭിനയിച്ചു. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഷൂ നാക്കുക തന്നെയായിരുന്നു. ഷോട്ട് പൂര്‍ത്തിയായപ്പോള്‍ അമിരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചു
ലോകത്തില്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു നടനും ഇങ്ങനെ ചെയ്യില്ലെന്ന അദ്ദേഹം പറയുകയുണ്ടായി. മോഹന്‍ലാല്‍ എന്ന നടന്റെ എളിമയും സഹകരണ മനോഭാവവുമാണ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയത്. ആ നടന്‍ ഇത്രയും വലിയ ഉയരങ്ങളിലെത്താന്‍ കാരണം ഈ മനോഭാവം തന്നെയാണെന്നും പ്രിയദര്‍ശന്‍ അഭിപ്രായപ്പെടുന്നു. ദാമോദരന്‍ രചന നിര്‍വഹിച്ച പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച പീരിയഡ് സ്റ്റോറി കൂടിയായ കാലാപാനി എന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സിനിമകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചിത്രം നിരവധി ബഹുമതികള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു.

ചിത്രത്തിലെ ഗാനങ്ങളും ഇന്നും ഹിറ്റ് ചാര്‍ട്ടുകളില്‍ നില്‍ക്കുന്നവയാണ്. സിനിമയ്ക്ക് വേണ്ട ശാരീരികമായ ധാരാളം കഷ്ടപ്പാടുകളും നടത്തിയിട്ടുള്ള മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച ഒരു സിനിമ തന്നെയാണ് കാലാപാനി. ചിത്രത്തിലെ മോഹന്‍ലാല്‍ ഷൂ നക്കുന്ന ഈ രംഗം ചിത്രീകരിക്കുന്നതില്‍ ഒരു അഡ്ജസ്റ്റ്മെന്റും വേണ്ടാ എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ വെളിപ്പെടുത്തി. ഇരുവരുമൊന്നിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രമാണ് പുതിയതായി പുറത്തിറങ്ങാനിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക