Image

കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം സിനിമയാക്കാനൊരുങ്ങി ഹരിഹരന്‍: ആരാകും നായകന്‍?

Published on 26 October, 2019
കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം സിനിമയാക്കാനൊരുങ്ങി ഹരിഹരന്‍: ആരാകും നായകന്‍?

തുള്ളല്‍ കലയുടെ ഉപജ്ഞാതാവും മഹാകവിയുമായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ ഹരിഹരനാണ് കുഞ്ചന്‍ നമ്പ്യാരെ വെള്ളിത്തിരയില്‍ എത്തിക്കുന്നത്.  ഗാനരചയ്താവും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ കെ ജയകുമാറാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മുപ്പത് മുതല്‍ അറുപത്തിയഞ്ച് വയസുവരെയുള്ള കുഞ്ചന്‍ നമ്പ്യാരുടെ ജീവിതമാണ് സിനിമായകുന്നത്. കുഞ്ചന്‍ നമ്പ്യാരായി ആരാവും വേഷമിടുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ അല്ലങ്കില്‍ പുതിയ നായകന്മാരില്‍ ആരെങ്കിലുമോ എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ലെന്നാണ് സൂചന.

സിനിമയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളാ കലാമണ്ഡലം, കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമായ ലക്കിടി, കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 
കലാമണ്ഡലത്തിലെ തുള്ളല്‍ക്കളരിയില്‍ ഹരിഹരന്‍ ഏറെ നേരം ചിലവഴിച്ചിരുന്നു. കലക്കത്ത് ഭവനത്തിലെത്തിയ അദ്ദേഹം കവിയുടെ കുടുംബാംഗങ്ങളായ കുഞ്ചുക്കുട്ടി നങ്ങ്യാരമ്മ, കലക്കത്ത് രാധാകൃഷ്ണന്‍ എന്നിവരുമായി സംസാരിച്ചു. 
ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ ഉള്‍പ്പെടെ നിരവധി സിനിമകളൊരുക്കിയ സംവിധായകനാണ് ഹരിഹരന്‍. അതിനാല്‍ തന്നെ കുഞ്ചന്‍ നമ്പ്യാര്‍ സിനിമയാകുമ്പോള്‍ ആരാധകര്‍ ഏറെ ആകാംഷയിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക