Image

ലൂസിഫറിന്റെ റെക്കോര്‍ഡുകള്‍ അവസാനിക്കുന്നില്ല! ജിസിസി യില്‍ ഏറ്റവും പണം വാരിയത് ലൂസിഫര്‍ തന്നെ

Published on 25 October, 2019
ലൂസിഫറിന്റെ റെക്കോര്‍ഡുകള്‍ അവസാനിക്കുന്നില്ല! ജിസിസി യില്‍ ഏറ്റവും പണം വാരിയത് ലൂസിഫര്‍ തന്നെ

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മുരളി ഗോപിയായിരുന്നു തിരക്കഥ ഒരുക്കിയത്. കേരളത്തിലെ ആദ്യ ഇരുന്നൂറ് കോടി ചിത്രമെന്ന റെക്കോര്‍ഡ് ലൂസിഫര്‍ സ്വന്തം പേരിലാക്കിയിരുന്നു. റെക്കോര്‍ഡുകള്‍ ഇവിടെ ഒന്നും അവസാനിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


നടന്‍ മുരളി ഗോപി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ രസകരമായ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഗള്‍ഫ് മേഖലയായ ജിസിസിയില്‍ നിന്നും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ ലൂസിഫര്‍ ആയിരുന്നു. അവിടെ വെച്ച്‌ നടത്തിയ ഒരു ചടങ്ങില്‍ നിന്നും പുരസ്‌കാരത്തിന് അര്‍ഹമായ സിനിമകള്‍ വിളിക്കുന്നതിനൊപ്പമാണ് ലൂസിഫറിന്റെ പേരും പറഞ്ഞിരിക്കുന്നത്.


ഇക്കഴിഞ്ഞ മാര്‍ച്ച്‌ അവസാന ആഴ്ചയായിരുന്നു ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ അടക്കം വമ്ബന്‍താരനിര അണിനിരന്ന സിനിമയ്ക്ക് അതിഗംഭീരമെന്ന അഭിപ്രായമായിരുന്നു ആദ്യ ദിവസങ്ങളില്‍ ലഭിച്ചത്. ആഗോളതലത്തില്‍ വലിയ പിന്തുണ ലഭിച്ചതോടെ സിനിമ സൂപ്പര്‍ ഹിറ്റിലേക്ക് എത്തുകയായിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗമായി എമ്ബുരാന്‍ എന്ന പേരില്‍ സിനിമ വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക