Image

"ചരിത്രം തിരുത്തി ബാഹുബലി ദ ബിഗിനിങ് " ; ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ അന്യ ഭാഷാ ചിത്രം

Published on 24 October, 2019
"ചരിത്രം തിരുത്തി ബാഹുബലി ദ ബിഗിനിങ് " ; ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ അന്യ ഭാഷാ ചിത്രം

ബാഹുബലിക്ക് വീണ്ടും ആദരം. ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രത്യേക പ്രദര്‍ശനം നടത്തിയാണ് സിനിമയ്ക്ക് ആദരം നല്‍കിയത്. 148 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഒരു അന്യഭാഷാ ചിത്രം റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രദര്‍ശിപ്പിച്ചത്. സിനിമകളുടെ പ്രദര്‍ശനത്തിനൊപ്പം തത്സമയം അതിന്റെ പശ്ചാത്തലസംഗീതം കലാകാരന്മാര്‍ അവതരിപ്പിക്കുകയാണ് ചെയ്യുക. ബാഹുബലിക്ക് എംഎം കീരവാണി നല്‍കിയ പശ്ചാത്തലസംഗീതം റോയല്‍ ഫില്‍ഹാര്‍മണിക് കണ്‍സെര്‍ട്ട് ഓര്‍ക്കസ്ട്രയാണ് ബിജിഎം അവതരിപ്പിച്ചത്.

  

 

തങ്ങളുടെ കരിയറിലെ തന്നെ മികച്ച ചിത്രത്തിന്റെ അവിസ്മരണീയ നേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ബാഹുബലിയുടെ അണിയറക്കാരില്‍ പലരും റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ എത്തിയിരുന്നു. സംവിധായകന്‍ എസ് എസ് രാജമൗലിക്കൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്‌ക ഷെട്ടി തുടങ്ങിയവരൊക്കെ എത്തി.

 

 


നിരവധി പ്രേക്ഷകരെ സാക്ഷിയാക്കി നടന്ന പ്രദര്‍ശനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ല്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയായിരുന്നു ബാഹുബലി: ദ ബിഗിനിങ്.

  

 

അതിന്റെ തുടര്‍ച്ചയായി 2017 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷന്‍ തിയേറ്ററില്‍ എത്തിയിരുന്നു. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്‌ക ഷെട്ടി, റാണാ ദഗ്ഗുബാട്ടി, രമ്യ കൃഷ്ണന്‍, നാസര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

baahubali screened at royal albert hall london


400 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കപ്പെട്ട ബാഹുബലി സിരീസിന്റെ ആഗോള കളക്ഷന്‍ 1800 കോടി ആയിരുന്നു. ഇന്ത്യന്‍ സിനിമയുടെ സാമ്പ്രദായിക വിദേശ മാര്‍ക്കറ്റുകള്‍ക്കപ്പുറത്ത് പുതിയ വിപണികള്‍ കണ്ടെത്തുകയും ചെയ്തു ചിത്രം. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ വിജയമായിരുന്നു ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക