Image

ശ്വാസം (കവിത: ജിഷ രാജു)

Published on 19 October, 2019
ശ്വാസം (കവിത: ജിഷ രാജു)
ഇരുട്ടിന്റെ തേന്‍ തുള്ളിക്കളെ,
 പരലായ് നിറച്ച്
 തീരെ.... സുരക്ഷിതമല്ലാത്ത
 ജീവനുകളേയും   
 വഹിച്ചുക്കൊണ്ട് ....
 കിതച്ചു പായുന്ന    തീവണ്ടി.....

  ഏകാന്തതയുടെ
  തുരുത്തുകള്‍
  സ്വയം നിര്‍മ്മിച്ച്
  കരുത്തു       നേടുന്നവര്‍...

ഉള്ളില്‍ ഏകാന്തത പൂത്ത്
ബഹളത്തില്‍ ഒറ്റയാവുന്നവര്‍....

 സ്വയം ചിരിച്ചും സംസാരിച്ചും
മറ്റൊരു ജീവിതം നീന്തുന്നവര്‍...

 ഓരോ തുരങ്കം തുരന്ന്
  കയറുമ്പോഴും ഇരിപ്പിടങ്ങളില്‍
 ഇരുന്നും കിടന്നും
 ശ്വാസനാളങ്ങളില്‍
 പ്രാണനെ ഉറപ്പു വരുത്തുന്നവര്‍...

ഓരോ ചുട്ടുപഴുത്ത പാളങ്ങള്‍
മുറിച്ച് കടക്കുമ്പോഴും
സമനില തെറ്റിയ മുന്നറിയിപ്പുകള്‍
തലച്ചോറിന്റെ
ചുഴികളില്‍ നിന്നും
 ഉള്ളംകൈയ്യിലെ
 വിയര്‍പ്പിലേക്ക്
പതിയെ ഇറങ്ങി വരുന്നുണ്ട്.

തീവണ്ടി പായുകത്തന്നെയാണ്
ഒച്ചയില്ലാത്ത ....
ജീവനുകളേയുംക്കൊണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക