തമിഴില്‍ തന്റെ ആദ്യ സിനിമ ഗംഭീരമാക്കിയതിനു പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാകാനൊരുങ്ങി മഞ്ജു വാര്യര്‍. രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്.
വെട്രിരാമന്‍ സംവിധാനം ചെയ്ത അസുരനിലായിരുന്നു മഞ്ജുവിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം. ധനുഷിന്റെ നായികയായുള്ള മഞ്ജുവിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. ഇത് ഇഷ്ടപ്പെട്ടാണ് മഞ്ജുവിനെ പുതിയ സിനിമയിലേക്ക് തെരഞ്ഞെടുത്തതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. അതേസമയം അസുരന്‍ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാവുകയാണ്.
ദര്‍ബാറാണ് രജനികാന്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്ലാണ് മഞ്ജുവിന്റെ അടുത്ത ചിത്രം.