Image

സജി മുണ്ടയ്ക്കനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദരിച്ചു

Published on 13 October, 2019
സജി മുണ്ടയ്ക്കനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദരിച്ചു


മെല്‍ബണ്‍: സെപ്തംബര്‍ 22നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ഏറ്റുമാനൂര്‍ പുന്നത്തുറ വൈഎംഎ മന്ദിരത്തിന്റെയും, ലൈബ്രറിയുടെയും സംയുക്ത ആഭ്യമുഖ്യത്തില്‍ ഓണാഘോഷവും രജത ജൂബിലിയും കൊണ്ടാടി. വൈഎംഎ പ്രസിഡന്റ് കെ.എന്‍ രഞ്ജിത് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ 2019 ലെ ഓണാഘോഷത്തിന്റെയും, രജത ജൂബിലി ആഘോഷങ്ങളുടെയും ചടങ്ങുകള്‍ സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്റെ ഗ്രാമം ചാരിറ്റി ട്രസ്റ്റ് ചെയര്‍മാനും ഓസ്‌ടേലിയയിലെ സാംസ്‌കാരിക രംഗങ്ങളിലെ സാന്നിദ്ധ്യമായ സജി മുണ്ടയ്ക്കനു പൊന്നാട നല്കി ആദരിച്ചു. കൂടാതെ കോട്ടയം എംപി തോമസ് ചാഴികാടനും പ്രസിഡന്റും ചേര്‍ന്ന് മൊമന്റോയും നല്കി. ചടങ്ങില്‍ സുരേഷ് കുറുപ്പ് എംഎല്‍എ മുഖ്യ പ്രഭാക്ഷണം നടത്തി.

സജി മുണ്ടയ്ക്കല്‍ സ്വന്തം നാട്ടില്‍ നടത്തിവരുന്ന വിവിധ തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടാതെ ഒമ്പതു രാജ്യങ്ങളിലെ സമാന ചിന്താഗതിക്കരായ സുഹൃത്തുക്കളുടെ സഹായത്തോടെ മൂന്നു വര്‍ത്തോളമായി മുടങ്ങാതെ നടത്തി വരുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമായി ആഴ്ചയില്‍മൂന്നുദിവസങ്ങളിലായി മൂവായിരത്തില്‍പരം ആളുകള്‍ക്ക് നല്‍കി വരുന്ന സൗജന്യമായി ഉച്ചഭക്ഷണം നല്കികൊണ്ടിരിയ്ക്കുന്നതും മാനിച്ചാണ് ഈ ആദരവ്. ഈ അംഗീകാരം എന്റെ ഗ്രാമം ചാരിറ്റി ട്രസ്റ്റുമായി സഹകരിച്ചു പ്രവര്‍ത്തിയ്ക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അവകാശപ്പെട്ടതാണന്ന് സജി മുണ്ടയ്ക്കന്‍ പറഞ്ഞു. ചടങ്ങില്‍ ജോര്‍ജ് പുല്ലാട്ട് (മുന്‍സിപ്പല്‍ ചെയര്‍മാന്‍) ടി.പി മോഹന്‍ദാസ് (ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍) ഡോ. കുമാര്‍ ( ഗ്രേസ് ഹോസ്പിറ്റല്‍ കോട്ടയം) ബിജു കൂമ്പിക്കല്‍ (വാര്‍ഡ് കൗണ്‍സിലര്‍) കെ.ആര്‍ ചന്ദ്രമോഹന്‍ (ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്), തിരുവല്ലം ഭാസി (ഓസ്‌ട്രേലിയ) എന്നിവര്‍ ആശംസയും. ടി.എ മണി (മുഖ്യ എഡിറ്റര്‍ സ്മരണിക) സ്‌നേഹ സന്ദേശവും നല്കി. മനു ജോണ്‍ സ്വാഗതവും, കമ്മറ്റിയഗം എ .കെ സുഗതന്‍ കൃതഞ്ജതയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക