Image

ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ മരിച്ചു ; തൊട്ടുപിന്നാലെ ഭാര്യക്ക്‌ അപകടത്തില്‍ ദാരുണാന്ത്യം

Published on 22 September, 2019
ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ മരിച്ചു ; തൊട്ടുപിന്നാലെ ഭാര്യക്ക്‌ അപകടത്തില്‍ ദാരുണാന്ത്യം
കല്‍പ്പറ്റ: ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ മരിച്ച്‌ തൊട്ടുപിന്നാലെ ഭാര്യക്ക്‌ അപകടത്തില്‍ ദാരുണാന്ത്യം. ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിയാതെ വീട്ടിലേക്ക്‌ മടങ്ങും വഴിയായിരുന്നു അപകടം.

 കണിയാമ്‌ബറ്റ ഹൈസ്‌കൂളിന്‌ സമീപത്തെ വൈതല പറമ്‌ബില്‍ മുഹമ്മദ്‌ മുഷ്‌താഖ്‌(53), ഭാര്യ മൈമൂന(42) എന്നിവരാണ്‌ മരിച്ചത്‌.

വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ മുഷ്‌താഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ഇക്കാര്യം അറിയിക്കാതെ മൈമൂനയെയും മകന്‍ അന്‍സാറിനെയും സഹോദര പുത്രന്‍ ജംഷീദ്‌ കാറില്‍ വീട്ടിലേക്ക്‌ കൊണ്ടു പോകുകയായിരുന്നു.

കല്‍പ്പറ്റ നഗരത്തില്‍ വെച്ച്‌ ഇവര്‍ സഞ്ചരിച്ച കാറും ടോറസ്‌ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. മുഷ്‌താഖിന്റെ മൃതദേഹം ഇതുവഴി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയതിന്‌ പിന്നാലെയായിരുന്നു അപകടം.

ഉടന്‍ തന്നെ കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇവിടെ നിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി. എന്നാല്‍ മൈമൂനയെ രക്ഷിക്കാനായില്ല.

അന്‍സാര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ജംഷീദ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക