Image

കോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഓണാഘോഷം

അനശ്വരം മാമ്പിള്ളി Published on 21 September, 2019
കോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഓണാഘോഷം
ഡാളസ് : കേരള അസോസിയേഷന്‍ ഓഫ്  ഡാളസ് സെപ്റ്റംബര്‍ 14 ശനിയാഴ്ച കോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ വെച്ചു ഓണാഘോഷം നടത്തുകയുണ്ടായി. കെ എ ഡി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സിമി ജെജു, സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ദീപ സണ്ണി, യൂത്ത് ഡയറക്ടര്‍ ഗ്ലെണ്ട ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കില്‍ ദീപം തെളിയിച്ചു ഓണാഘോഷ പരിപാടിക്ക് ആരംഭം കുറിച്ചത്. അമേരിക്കന്‍ നാഷണല്‍ ആന്തേം സാനിയ സജീവ് ആലപിക്കുകയും ഇന്ത്യന്‍ നാഷണല്‍ ആന്തേം കെ എ ഡി ലെ മലയാളം ക്ലാസ്സിലെ കുട്ടികള്‍ ആലപിക്കുകയും ചെയ്തു.  മുഖ്യാതിഥിയായ മന്മഥന്‍ നായര്‍ തിരുവോണ സന്ദേശം നല്‍കി. ചെറിയാന്‍ ശൂരനാട്, (President, ICEC) ജോര്‍ജ് ജോസഫ് (secretary, ICEC), റോയ് കൊടുവത്തു (President, KAD) എന്നിവരുടെ നേതൃത്വത്തില്‍ എഡ്യൂക്കേഷന്‍ അവാര്‍ഡ് ദാനവും നടത്തി.കോശി വൈദ്യര്‍ ആന്റ് സംഘവും ചേര്‍ന്നു ഒരുക്കിയ ലൈവ് മ്യൂസിക് ഇന്‍സ്ട്രുമെന്റ് പ്രോഗ്രാം വളരെ ശ്രദ്ധ നേടി. കെ എ ഡി ലെ കലാകാരന്മാര്‍  ചേര്‍ന്നു ഒരുക്കിയ ഓട്ടം തുള്ളലും ഓണത്തിന്റെ ഓര്‍മ്മകളെ ഓളങ്ങളാക്കി ഗതകാല സ്മരണകളുടെ സര്‍ഗ്ഗ സമ്പന്നതയുടെ നറ പകിട്ടാക്കി മാറ്റി. തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സും തിരുവാതിര കളിയും മറ്റുമായി ഡാളസ് ഒരു കൊച്ചു കേരളമായ കാഴ്ച കണ്ട ആയിരങ്ങള്‍ സ്മൃതിയുടെ ചിറകുകളേന്തി തങ്ങളുടെ നാടുകളിലേക്ക് എത്തിച്ചേര്‍ന്നുവോ എന്നു കരുതിയതില്‍ തെറ്റ് കാണുവാന്‍ കഴിയുകയില്ല. താലപ്പൊലിയും ചെണ്ട മേളവും പുലിക്കളിയും കാവടിയാട്ടവുമായി മഹാബലിയുടെ എഴുന്നളളിത്തും ആയിരങ്ങള്‍ക്ക് ആവേശവും ആകര്‍ഷകവുമായി തീര്‍ന്നു.സണ്ണി കളത്തി വീട്ടില്‍  ആയിരുന്നു മഹാബലിയായി വേഷം ധരിച്ചത്. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയോടെ ഓണാഘോഷങ്ങള്‍ക്ക് വിരാമമായി. ഓണാഘോഷ പരിപാടികളുടെ എം സി മാരായി രുന്നു ദീപ സണ്ണിയും ഗ്ലെണ്ട ജോര്‍ജും.

കോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഓണാഘോഷംകോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഓണാഘോഷംകോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഓണാഘോഷംകോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഓണാഘോഷംകോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഓണാഘോഷംകോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഓണാഘോഷംകോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഓണാഘോഷംകോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഓണാഘോഷംകോപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഓണാഘോഷം
Join WhatsApp News
Patt 2019-09-21 09:28:46
മലയാളികൾ പൊതുവായി  ആഘോഷിക്കപ്പെട്ടിരുന്ന ഓണം, ഇപ്പോൾ ഓരോത്തരും ജാതി മത കുടത്തിലാക്കി മാവേലിയെ ഒതുക്കി. എന്നാലും ആ  ദിവസത്തിലെങ്കിലും ഒരുമിച്ചു കൂടി സഹൃദം പങ്കു വെക്കാൻ പറ്റാത്ത വിധം മലയാളിയുടെ മനസ്സ് ചുരുങ്ങി ,പണ്ട് കടയിൽ കിട്ടിയിരുന്ന  വടക്കൻ പുകയില മാതിരിയായി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക