Image

മെമ്മറി കാര്‍ഡ്‌ രേഖയാണെന്ന്‌ സമ്മതിച്ച്‌ സര്‍ക്കാര്‍, എങ്കില്‍ അത്‌ കിട്ടാന്‍ അര്‍ഹതയുണ്ടെന്ന്‌ ദിലീപ്‌

Published on 17 September, 2019
മെമ്മറി കാര്‍ഡ്‌ രേഖയാണെന്ന്‌ സമ്മതിച്ച്‌ സര്‍ക്കാര്‍, എങ്കില്‍ അത്‌ കിട്ടാന്‍ അര്‍ഹതയുണ്ടെന്ന്‌ ദിലീപ്‌
ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ്‌ തൊണ്ടി മുതലാണോ അതോ രേഖയാണോ എന്ന്‌ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന്‌ സുപ്രീം കോടതി. 

ഇന്ന്‌ തന്നെ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്‌ തനിക്ക്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ നടന്‍ ദിലീപ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീം കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്‌.

എന്നാല്‍ മെമ്മറി കാര്‍ഡ്‌ ഒരു രേഖയാണെന്ന്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മെമ്മറി കാര്‍ഡ്‌ ഒരു വസ്‌തുവാണ്‌. അതിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ ഒരു രേഖയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്‌ജിത്‌ കുമാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 

എന്നാല്‍ തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ ചോരാനും ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുണ്ട്‌. കേസുമായി ബന്ധപ്പെട്ട്‌ ഇതിനകം തന്നെ ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ നേരിട്ടു. 

തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടി അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്‌ വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത്‌ കുമാറും ദിലീപിന്‌ വേണ്ടി മുകള്‍ റോഹ്‌തകിയും ഹാജരായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക