Image

പാലാരിവട്ടം പാലം നിര്‍മ്മിച്ചത്‌ ഉദ്യോഗസ്ഥര്‍; വിള്ളല്‍ കണ്ടപ്പോള്‍ മാത്രം യു.ഡി.എഫിനെ ഓര്‍മ്മിച്ചു: കെ.മുരളീധരന്‍

Published on 17 September, 2019
  പാലാരിവട്ടം പാലം നിര്‍മ്മിച്ചത്‌ ഉദ്യോഗസ്ഥര്‍; വിള്ളല്‍ കണ്ടപ്പോള്‍ മാത്രം യു.ഡി.എഫിനെ ഓര്‍മ്മിച്ചു: കെ.മുരളീധരന്‍

പാലാരിവട്ടം പാലം നിര്‍മ്മിച്ചത്‌ മന്ത്രിയല്ല ഉദ്യോഗസ്ഥരാണെന്ന്‌ കെ മുരളീധരന്‍ എം.പി. പാലത്തിന്‌ വിള്ളല്‍ ഉണ്ടെന്ന്‌ കണ്ടപ്പോള്‍ മാത്രമാണ്‌ യു.ഡി.എഫിനെ ഓര്‍മ്മിച്ചതെന്നും അതുവരെ പാലം തങ്ങളുടേതാണെന്നുമായിരുന്നു സംസ്ഥാനത്തിന്റെ വാദമെന്നും കെ.മുരളീധരന്‍ പറഞ്ഞു. 

കരിപ്പൂര്‍ എയര്‍പോര്‍ട്ട്‌ അവഗണനയ്‌ക്കെതിരെ കാലിക്കറ്റ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ നടത്തുന്ന ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലം പണിയുന്നത്‌ മന്ത്രിയുടെ ഓഫീസില്‍ നിന്നല്ല. അതുകൊണ്ട്‌ ധാര്‍മ്മികത പറഞ്ഞ്‌ നടക്കുന്നവര്‍ ഒന്നര വര്‍ഷം കഴിയുമ്പോഴും ഇതുതന്നെ പറഞ്ഞ്‌ കൊണ്ടിരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. 

അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട്‌ അക്വിസിഷന്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണം. വിമാനത്താവളത്തെ ഞെക്കിക്കൊല്ലുന്ന നടപടിയില്‍ നിന്ന്‌ പിന്മാറണം. 

സ്ഥലം ഏറ്റെടുത്താല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നാണ്‌ കേന്ദ്ര മന്ത്രി അടക്കം വ്യക്തമാക്കിയത്‌. അതുകൊണ്ട്‌ വലിയ പ്രതിഷേധ പരിപാടികള്‍ക്ക്‌ ഇടം കൊടുക്കാതെ പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന്‌ മുരളീധരന്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക