Image

പന്തളത്ത് വൃദ്ധന്റ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Published on 14 September, 2019
പന്തളത്ത് വൃദ്ധന്റ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പന്തളത്ത് വൃദ്ധന്റ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടില്‍ കണ്ടെത്തി. പന്തളം മൂലയില്‍ ഇടപ്പുരയില്‍ നാരായണന്‍ ആചാരിയെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ബന്ധു വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ ഒറ്റക്കായിരുന്നു നാരായണന്‍ ആചാരി താമസിച്ചിരുന്നത്. ബന്ധുക്കള്‍ കഴിഞ്ഞ ദിവസം കായംകുളത്ത് പോയി രാത്രി വൈകിയാണ് എത്തിയത്. രാവിലെ ചായ്പ്പില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് വന്ന് നോക്കിയപ്പോഴാണ് നാരായണന്‍ ആചാരിയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പന്തളം പൊലീസിനെ വിവരം അറിയിച്ചു.


പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമായതെന്നും സംശയിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക