Image

നോബെല്‍ സമ്മാന ജേതാവ് ടോണി മോറിസന്‍ അന്തരിച്ചു

Published on 06 August, 2019
നോബെല്‍ സമ്മാന ജേതാവ് ടോണി മോറിസന്‍ അന്തരിച്ചു
ന്യു യോര്‍ക്ക്: സാഹിത്യത്തിനുള്ള നോബെല്‍ സമ്മാനം നേടിയ അമേരിക്കയിലെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ടോണി മോറിസന്‍ (88) അന്തരിച്ചു.

1987-ല്‍ ബിലവഡ് എന്ന നോവലിലുടെ ജനഹ്രുദയം കവര്‍ന്ന അവര്‍ക്ക് പുലിറ്റ്‌സര്‍ പ്രൈസും 1993-ല്‍ നോബെല്‍ സമ്മാനവും ലഭിച്ചു. 2012-ല്‍ പ്രസിഡന്റ് ഒബാമ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്കി ആദരിച്ചു.

രണ്ടു വയസുള്ള കുട്ടിയുമായി അടിമത്തത്തില്‍ നിന്നു രക്ഷപെടുന്ന കറുത്ത വര്‍ഗക്കാരിയുടെ കഥയാണു ബിലവഡ്. മൂന്നു തുടര്‍ പുസ്തകങ്ങളായി ഇതു നീളുന്നു. കുട്ടി അടിമയായി വളരാതിരിക്കാന്‍ അതിനെ അവസാനം കൊല്ലുന്നു. നോവല്‍ 25 ആഴ്ച ന്യു യോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലറായിരുന്നു. 1998-ല്‍ ബില്വഡ് സിനിമയായി. ഓപ്രാ വിന്‍ഫ്രീ, ഡാനി ഗ്ലൊവര്‍ തുടങ്ങിയവരായിരുനു അഭിനേതാക്കള്‍.

39 വയസുള്ളപ്പോള്‍ 1970-ല്‍ ആണു ആദ്യ നോവല്‍ ബ്ലൂയെസ്റ്റ് ഐ പ്രസിദ്ധീകരിച്ചത്. സുല (1973) സോംഗ് ഓഫ് സോളമന്‍ (1977)തുടങ്ങിയവ ആയിരുന്നു അടുത്ത സ്രുഷ്ടികള്‍. 2015 ല്‍ എഴുതിയ ഗോഡ് ഹെല്പ് ദി ചില്‍ഡ്രന്‍ ആണു അവസാനത്തെ ക്രുതി.

റാന്‍ഡം ഹൗസില്‍ എഡിറ്ററായി തുടങ്ങിയ അവര്‍ പിന്നീട് പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക