Image

ഞാനൊന്നു കുളിക്കാന്‍ പോണു...(കവിത: എം.കെ.മത്തായി)

Published on 24 July, 2019
ഞാനൊന്നു കുളിക്കാന്‍ പോണു...(കവിത: എം.കെ.മത്തായി)
ഞാനൊന്നു കുളിക്കാന്‍ പോണു കൂടെ പോന്നോ ചെക്കാ നീ
എന്തിനതെന്തിനെടീ പെണ്ണേ എന്തിനതെന്തിനെടീ
തോട്ടിനപ്പുറം പാടത്തു മേയുന്ന പോത്തുകുത്താതെ നോക്കണ്ടേ

ആടിനെ തീറ്റാന്‍ പോണുണ്ട് ചെക്കാ നീയും കൂടെ പോന്നോളൂ
എന്തിനതെന്തിനെടീ പെണ്ണേ എന്തിനതെന്തിനെടീ
എന്റെയുള്ളം കാലില്‍ മുള്ളു കൊള്ളുന്നെങ്കില്‍ ഊരിയെടുക്കാനാരുണ്ട്

ഇന്നു ഞാന്‍ പോണതലക്കാനാണ് കൂടെ പോന്നോ വേണേല്
എന്തിനതെന്തിനെടീ പെണ്ണേ എന്തിനതെന്തിനെടീ
വൈകിട്ടു പെയ്യും മഴയത്തു കുഞ്ഞു വാഴയില വെട്ടി ചൂടണ്ടേ

വിളക്കു വയ്ക്കുവാന്‍ നേരമായ് ചെക്കാ മുറ്റത്തടുത്തായി നിന്നോളൂ
എന്തിനതെന്തിനെടീ പെണ്ണേ എന്തിനതെന്തിനെടീ
കാറ്റു വന്നു വിളക്കു കെടുത്തും നേരത്തു നോക്കാനാരുണ്ട്

നല്ല പുളിയിട്ട മീന്‍ കറിയുണ്ട് അപ്പുറത്തേക്കു നീ വന്നോളൂ
എന്തിനതെന്തിനെടീ പെണ്ണേ എന്തിനതെന്തിനെടീ
മീന്‍ തല മുള്ളിന്റ കൂടെ പെറുക്കി പട്ടിക്കു നമ്മള്‍ കൊടുക്കണ്ടേ

ഞാനൊന്നു മുറ്റത്തിരിക്കാന്‍ പോണു നീ നിന്റെ വീട്ടില്‍ പോ ചെക്കാ
എന്തിനതെന്തിനെടീ പെണ്ണേ എന്തിനതെന്തിനെടീ
കാലത്തെ നേരത്തെഴുന്നേറ്റു വന്ന് കാണണ്ടേ നിനക്കെന്റ കണി

Join WhatsApp News
2 ചെവി പൊട്ടന്‍ 2019-07-25 19:56:53
2 ചെവി പൊട്ടന്‍ മാര്‍ ചന്തക്കു പോയി  കുട്ട നിറയെ ചന്തയില്‍  നിന്നും വാങ്ങിയവ -
അവര്‍ തമ്മില്‍ ഉള്ള സംഭാഷണം :-
1 ) പൊട്ടന്‍ മത്തായി 
2 ) പൊട്ടന്‍ കുട്ടന്‍ - മകന്‍ ഗള്‍ഫില്‍ അത് കാരണം കറുത്ത കണ്ണട ഉണ്ട്  പക്ഷെ ഒന്നും കാണില്ല 
പൊട്ടന്‍ 1 : ഓ ചന്തക്കു പോയതാ അല്ലേ 
പൊട്ടന്‍ 2 : ഓ അല്ല ഞാന്‍ ചന്തക്കു പോയി വരികയയാണ് 
പൊട്ടന്‍ 1 : ഓ ഞാന്‍ വിചാരിച്ചു ചന്തക്കു പോയിട്ട് വരിക ആണെന്ന്.
പൊട്ടന്‍ 2: ഓ അല്ല ഞാന്‍ ചന്തക്കു പോയിട്ട് വരികയാണ്‌ 
 ഇതുപോലെ ആണ്  മുല്ലെര്‍ റിപ്പോര്‍ട്ട്‌ കേട്ട രുംപന്‍ വിഡ്ഢികള്‍  കറുത്ത കണ്ണട വെച്ചു  പുകക്കുന്നത് . ചൂട്ടു കത്തിച്ചു എലിയെ  പിടിച്ചു നടന്നവന്  ....
പിന്നെ അവന്‍റെ പുറകെ ചാക്ക് പിടിച്ചു നടക്കുന്നവന്റെ  കാര്യം പറയണമോ?- രേവതി.
Reader 2019-07-25 18:03:21
Very sexy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക