Image

അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

Published on 12 June, 2019
അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു


കൊച്ചി: പഞ്ചവാദ്യരംഗത്ത്‌ തിമില വിദഗ്‌ദ്ധരില്‍ പ്രഥമഗണനീയനായ കലാകാരന്‍ അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. മഠത്തില്‍വരവ്‌ പഞ്ചവാദ്യത്തില്‍ ദീര്‍ഘനാള്‍ മേളപ്രമാണിയായിരുന്നു. പഞ്ചവാദ്യ പരിഷ്‌കര്‍ത്താവ്‌ എന്ന നിലയിലാണ്‌ പരമേശ്വരന്‍ അറിയപ്പെടുന്നത്‌.

നാലര പതിറ്റാണ്ടോളം തിരുവമ്‌ബാടിയുടെ വാദ്യത്തില്‍ പങ്കാളിയാവുകയും ഒരു പതിറ്റാണ്ടിലേറെ മഠത്തില്‍ വരവിന്റെ പ്രമാണിയാവുകയും ചെയ്‌തിരുന്നു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കലാമണ്ഡലത്തിലെ അധ്യാപകനായിരിക്കെ അദ്ദേഹം നടത്തിയ വാദ്യപരിഷ്‌കാരങ്ങള്‍ ഏറെ പ്രശംസനീയാവഹമാണ്‌. 003ല്‍ ആണ്‌ തൃശൂര്‍ പൂരത്തിലെ മഠത്തില്‍വരവ്‌ പഞ്ചവാദ്യത്തിന്റെ പ്രമാണം അന്നമനട പരമേശ്വര മാരാര്‍ക്ക്‌ ലഭിച്ചത്‌. പല്ലാവൂര്‍ കുഞ്ഞുക്കുട്ടന്‍ മാരാരുടെ വേര്‍പാടിനെത്തുടര്‍ന്നാണ്‌ പുതിയ പ്രമാണക്കാരനെ കണ്ടെത്തിയത്‌.

കലാമണ്ഡലം പരമേശ്വരനെന്നായിരുന്നു ആദ്യ കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്‌. പിന്നീട്‌ അന്നമനട പരമേശ്വരനാകുകയായിരുന്നു. മണിയന്‍ മാരാരുടെ പ്രമാണ കാലത്ത്‌ മഠത്തില്‍വരവിന്‌ ഇദ്ദേഹം മൂന്നാം സ്‌ഥാനക്കാരനും കുഞ്ഞുക്കുട്ട മാരാരുടെ കാലത്ത്‌ രണ്ടാം സ്ഥാനക്കാരനുമായിരുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്‌, പല്ലാവൂര്‍ പുരസ്‌കാരം, എ.എന്‍ നമ്‌ബീശന്‍ സ്‌മാരക പുരസ്‌കാരം, ഗുരുവായൂരപ്പന്‍ സ്‌മാരക പുരസ്‌കാരം എന്നിവ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക