Image

പ്രണയാർദ്രമായി ടൊവിനോയും അഹാനയും

Published on 08 June, 2019
പ്രണയാർദ്രമായി ടൊവിനോയും അഹാനയും


പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോയുടെ ലൂക്ക. അഹാന കൃഷ്ണയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിത ലൂക്കയിലെ പാട്ടിന്റെ ടീസര്‍ പുറത്ത്. ഓരേ കനല്‍ എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് പുറത്തു വന്നിരിക്കുന്നത്. . അഹാനയും ടൊവിനോയുമാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ട് നാളെ(9 ജൂണ്‍) പുറത്തെത്തും.

റൊമാന്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഇത് പുറത്തു വന്ന പോസ്റ്ററില്‍ നിന്നും പാട്ടിന്റെ ടീസറില്‍ നിന്നും വൃക്തമാണ്. പ്രണയാര്‍ദ്ര നിമിഷത്തില്‍ അലിഞ്ഞിരിക്കുന്ന താരങ്ങളാണ് ഫസ്റ്റ്‌ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. താരങ്ങളെ കൂടാതെ പോസ്റ്ററിന്റെ പശ്ചാത്തലവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂണ്‍ 28 നാണ് ചത്രം തിയേറ്ററുകളില്‍ എത്തുക.

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചോര്‍ന്നാണ്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ടൊവിനോ അഹാന എന്നിവരെ കൂടാതെ നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുരാജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീതം സ്റ്റോറി ആന്റ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക