Image

പഴികേള്‍ക്കാന്‍ (കവിത: രാജന്‍ കിണറ്റിങ്കര)

Published on 29 March, 2019
പഴികേള്‍ക്കാന്‍ (കവിത: രാജന്‍ കിണറ്റിങ്കര)
ഒരിക്കലും
നിശ്ചലനായിട്ടില്ല

തണല്‍ നോക്കി
നടന്നിട്ടില്ല

ഒന്ന് വിശ്രമിക്കട്ടെ
എന്ന് കരുതിയിട്ടില്ല
 
പ്രതികരിച്ചിട്ടില്ല
പണിമുടക്കിയിട്ടില്ല

അലസരായ രണ്ട്
സഹചാരികളെ
കൂടെക്കൂടെ
തൊട്ടുണര്‍ത്തി
ജന്മദൗത്യം
ബോധ്യപ്പെടുത്തിയിട്ടുണ്ട്

താഴോട്ടും മേലോട്ടും
ഒരേ വേഗതയില്‍
കയറിയിറങ്ങിയിട്ടും
മെലിഞ്ഞൊട്ടിയ
ഈ ശരീരത്തെ
ആരും ഒരിക്കലും
ഗൗനിച്ചിട്ടില്ല..

പക്ഷെ
ഇന്നലെ സന്ധ്യക്ക്
സമയം നിശ്ചലമായപ്പോള്‍
കേട്ട പഴി
ഇത് ചത്തെന്നു തോന്നുന്നു
സെക്കന്‍ഡ് സൂചി
നടക്കുന്നില്ല
എന്നായിരുന്നു ....
Join WhatsApp News
ഈ അപ്പൂപ്പനും ഉണ്ട് ഒരു കഥ പറയാൻ 2019-03-29 11:56:19
ഈ അപ്പൂപ്പനും ഉണ്ട് ഒരു കഥ പറയാൻ 

ഘടികാരമല്ല ഞാൻ 
പച്ചമനുഷ്യനാണ് 
ഒരു നിമിഷം ഞാനും 
വെറുതെ ഇരുന്നിട്ടില്ല 
പ്രതികരിച്ചിട്ടില്ല ഞാനും 
ഒരിക്കൽ പോലും 
എന്നും ഞാനെന്റെ 
ദൗത്യത്തിൽ ഒട്ടി നിന്ന് 
കാലം കടന്നു പോയി 
ഞാനും പഴഞ്ചനായി 
ഘടികാരംപോലെ 
ഞാനും മെല്ലെയായി
മനുഷ്യനും ഘടിക്കാരോം 
ഒന്നുപോലെ 
സ്പ്രിങ് ലൂസായാൽ 
പിന്നെ എന്ത് ചെയ്യും? 
പഴികേട്ടു തുടങ്ങി, 
മക്കളൊക്കെ 
പിറുപിറുക്കാൻ തുടങ്ങി, 
ഘടികാര സൂചി 
ടിക് ടിക് എന്ന് 
വെയ്ക്കും പോലെ.
എല്ലാം ഞാൻ ദൈവത്തിൻ 
കൈയ്യിൽ വച്ച് 
കണ്ണുമടച്ചു ധ്യാനത്തിലായി 
കേട്ടു ഞാൻ അപ്പോൾ മക്കൾ 
കുശുകുശുക്കുന്നെ 
'അപ്പൻ ഇപ്പോളെങ്ങും ചാകുകില്ല"
ഘടികാരവും ഞാനും ഒന്നുപോലെ 
വയസ്സായാൽ രണ്ടും പോക്ക് തന്നെ 
ഘടികാരത്തിൻ കവിത വായിച്ചപ്പോൾ 
ഈ അപ്പൂപ്പൻ ഓരോന്നോർത്തുപോയി 
  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക