Image

ടിക് ടോക്ക്; കടലുണ്ടിപ്പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

Published on 19 February, 2019
ടിക് ടോക്ക്; കടലുണ്ടിപ്പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

കോഴിക്കോട്: ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും എടുത്തുചാടിയ പത്ത് വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം.  കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനുമുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്. പരപ്പനങ്ങാടി ചാലിയം തീരദേശ പാതയിലാണ് പാലം സ്ഥിതിചെയ്യുന്നത്.

പാലത്തിന്റെ കൈവരികളില്‍ കയറിനിന്നാണ് വിദ്യാര്‍ത്ഥികള്‍ താഴേക്ക് ചാടിയത്. വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട പാലത്തിന് മുകളിലുള്ളവര്‍ ബഹളം വെച്ചതോടെ  സ്ഥലത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷയ്‌ക്കെത്തുകയായിരുന്നുവെന്ന് ഒരു പ്രാദേശിക മാധ്യമ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തന ദൃശ്യം ഉള്‍പ്പെടുന്ന വീഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക