ന്യൂഡല്‍ഹി:ജമ്മുകശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുന്നു. ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന് തിരിച്ചു വിളിച്ചു. ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദിനെയാണ് തിരിച്ചു വിളിച്ചതെന്ന് പാക് വിദേശകാര്യമന്ത്രാലയം വക്താവ് ട്വീറ്റ് ചെയ്തു.
നിലവിലെ സ്ഥിതിഗതികള്‍ ആരായാനാണ് തിരിച്ചു വിളിച്ചതെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പുല്‍വാമയിലെ ആക്രമണത്തിനു പിന്നാലെ പാക് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.