മെല്‍ബണ്‍: നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാംഗഡു ജനുവരി മൂന്നിന് കേരള മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ് നവോദയ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചു എത്തിയ രമേഷ് കുറുപ്പ് , സജീവ്കുമാര്‍, രാജന്‍വീട്ടില്‍, ജിജോ ടോം ജോര്‍ജ് , ഷിബു പോള്‍ , സന്ധ്യ രാജന്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്‌റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവര്‍ത്തകര്‍ നല്‍കിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക. നവകേരള നിര്‍മാണത്തിനായി തുടര്‍ന്നും നവോദയ ഓസ്‌ട്രേലിയ കൂടുതല്‍ ഫണ്ട് ശേഖരിക്കുന്നതാണ്.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍