എക്സ്കലേറ്ററില് നിന്ന് വീണ് താടിയെല്ലിന്
പരിക്ക് പറ്റിയതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന സംവിധായകന് ശ്രീകുമാര്‍
മേനോന് തിരിച്ചെത്തി. ഡിസംബര്‍ 14 ന് ചിത്രം തീയേറ്ററുകളിലെത്തുന്നതിന്
മുന്നോടിയായി അവസാനഘട്ട ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് അദ്ദേഹം എത്തിയത്.
ചിത്രത്തിന്റെ ജോലികള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കുമെന്നും മാണിക്യന്
ഉടന്‍ തന്നെ തീയേറ്ററുകളിലെത്തുമെന്നും സംവിധായകന് തന്റെ ഫെയ്സ്ബുക് പേജിലൂടെ
അറിയിച്ചു.
ഒടിയന് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണമായും
ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലാണ് ചെന്നെയിലും മുംബൈയിലുമായി
പുരോഗമിച്ചിരുന്നത്. ഇതിനോടൊപ്പം പോസ്റ്റര്‍ ഡിസൈന്‍ മുതലുളള സിനിമയുടെ പ്രമോഷന്റെ
ഭാഗമായുളള ജോലികളും ശ്രീകുമാര്‍ മേനോന്റെ
മേല്‍നോട്ടത്തിലായിരുന്നു.
കഴിഞ്ഞദിവസം ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ
ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു. കൊണ്ടോരാം.. എന്നു തുടങ്ങുന്ന പ്രണയാര്‍ദ്രമായ
ഗാനം ഇതിനോടകം യുട്യൂബ് ട്രെന്‍ഡിങ്ങിങ്ങില്‍ ഒന്നാംസ്ഥാനത്താണ്. ആശീര്‍വാദ്
സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന് ഡിസംബര്‍ 14
ന് ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല