Image

നാട് മുന്നോട്ട് പോയപ്പോള്‍ ഒരു കൂട്ടര്‍ പിന്നോട്ട് പോയി: മുഖ്യമന്ത്രി

Published on 08 November, 2018
നാട് മുന്നോട്ട് പോയപ്പോള്‍ ഒരു കൂട്ടര്‍ പിന്നോട്ട് പോയി: മുഖ്യമന്ത്രി
ഗുരുവായൂര്‍: നമ്മുടെ നാട് ഏറെ മുന്നോട്ട് പോയെങ്കിലും ഒരു കൂട്ടര്‍ എത്രത്തോളം പുറകോട്ട് പോയി എന്നത് കൂടി നാം ആലോചിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആചാരം ലംഘിക്കാന്‍ പാടില്ല എന്ന് പറയുന്ന കൂട്ടര്‍ ഗുരുവായൂര്‍ സത്യാഗ്രഹ ചരിത്രം മനസ്സിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരം ആചാരം ലംഘിച്ച് നടന്ന സമരമായിരുന്നു. കേരളത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ നടന്ന സമരങ്ങളില്‍ അന്നത്തെ ദേശീയ പ്രസ്ഥാങ്ങള്‍ക്കും നേതാക്കള്‍ക്കും എതിര്‍ അഭിപ്രായം ഇല്ലായിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹ സമയത്ത് ആചാരം ലംഘിക്കണം എന്ന നിലപാടാണ് അന്നത്തെ കോണ്‍ഗ്രസ് എടുത്തത്. നവോത്ഥാന കാലഘട്ടത്തില്‍ എടുത്ത നിലപാടുകള്‍ ഇന്നെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോയെന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം.

ആചാരം ലംഘിച്ച് കൊണ്ടാണ് ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയത്.

നാട് മുന്നോട്ട് പോയപ്പോള്‍ ഒരു കൂട്ടര്‍ പിന്നോട്ട് പോയി.

രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എവിടെവെച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാല്‍ മതിയെന്നും തൃശൂരില്‍ എല്‍ഡിഎഫിന്റെ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു. അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്.

കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇവിടെ നിന്ന് ഇല്ലാതാകുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞപ്പോള്‍ അതിനെതിരെ പറയാനുള്ള ആര്‍ജ്ജവം ഒരു കോണ്‍ഗ്രസുകാരനും കാണിച്ചില്ല. രാഹുല്‍ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത് ഷായുടെ അഭിപ്രായത്തോടൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

വൈക്കം ഗുരുവായൂര്‍ പോരാട്ടങ്ങള്‍ സവര്‍ണ വിഭാഗത്തില്‍ പെടുന്നവരും ചേര്‍ന്നാണ് നടത്തിയതെന്നും പിണറായി വിജയന്‍ പറഞ്ഞു. ചൂണ്ടിക്കാണിക്കാന്‍ പറ്റുന്നവരില്‍ പ്രധാനിയാണ് മന്നത്ത് പത്മനാഭന്‍. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്തവരായിരുന്നില്ല എകെജിയും കൃഷ്ണപിള്ളയും കെ.കേളപ്പനുമെന്നും അദ്ദേഹം പറഞ്ഞു.

ശബരില ഭക്തരെ കൈയേറ്റം ചെയ്തവരേയും തടഞ്ഞ് നിര്‍ത്തുവരേയും നാം ഈ അടുത്ത ദിവസങ്ങളില്‍ കണ്ടു. ഇതിനായി പ്രത്യേക ക്രിമിനലുകളെ കൊണ്ടുവന്നിരിക്കുകയാണ.

ആര്‍എസ്എസിന്റെ ഘടന എന്താണെന്ന് കേരളത്തിലെ എല്ലാവര്‍ക്കുമറിയാം. ഒരു അക്രമി സംഘം അവര്‍ക്കുണ്ട്. അവര്‍ക്ക് പ്രത്യേക തരത്തിലുള്ള പരിശീലനവുമുണ്ട്. ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാം എന്നാണ് അവരുടെ പരിശീനത്തിലുള്ളത്. അവിടെ നിന്ന് പുറത്ത് വന്നവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന്റെ മതനിരപേക്ഷ മനസ് ആര്‍ക്കും ഉലക്കാനാവില്ല. നമ്മുടെ ഒരുമയുടെ യശസ്സ് പ്രളയത്തിന്റെ സമയത്ത് ലോകമാകെ അറിഞ്ഞതാണ്. ആ വെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്ക് നയിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ എന്ന് ചിന്തിക്കണമെന്നും പിണറായി പറഞ്ഞു. 
Join WhatsApp News
josecheripuram 2018-11-08 21:06:49
To unite do we need disasters like flood?It look like that.No sooner the flood is over we started fighting over so called "ACHARAMS".Anything Stands on your way of progress is to be discarded.In this modern age an educated society behaving with such ignorance is as good illiterate people.All the time& money is wasted to get educated.
വിദ്യാധരൻ 2018-11-08 23:26:11
നരജാതിയിൽ നിന്നത്രേ പിറന്നിടുന്നു വിപ്രനും 
പറയൻ താനുമെന്തുള്ളന്തരം നരജാതിയിൽ 

ബ്രാഹ്മണനും പറയാനും മനുഷ്യവർഗ്ഗത്തിൽ നിന്നാണ് ജനിക്കുന്നത് . ഈ നിലയ്ക്ക് മനുഷ്യ വർഗ്ഗത്തിൽ ഭേദം എന്താണുള്ളത് ?

പറച്ചിയിൽ നിന്ന് പണ്ട് പരാശര മഹാമുനി 
പിറന്നു മറസൂത്രിച്ച മുനി കൈവർത്തകന്യയിൽ  ( ജാതി ലക്ഷണം -ശ്രീനാരായണഗുരു )

പുരാണ കാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹർഷി അദൃശ്യന്തി എന്നു പേരായ പറച്ചിയിൽ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസൻ  മൽസ്യഗന്ധി എന്ന് പേരായ മുക്കുവ സ്ത്രീയിൽ ജനിച്ചതായും കാണുന്നു .

വിവേകത്തിലും ഗുണകർമ്മത്തിലും മനുഷ്യർക്ക് പരസ്പര ഭേദം കാണുന്നുണ്ടെങ്കിൽ അതിനെ ജന്മവുമായി കൂട്ടി കുഴയ്ക്കേണ്ട കാര്യമില്ല .

സവർണ്ണ ജാതി എന്ന് പറഞ്ഞു നടക്കുന്നവന്മാരും സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നവാന്മാരും സാമൂഹ്യ ദ്രോഹികളാണ് (സ്ത്രീ സ്വാതന്ത്ര്യമാണ് ഇവിടുത്തെ അടിസ്ഥാന ആവശ്യം അല്ലാതെ അയ്യപ്പനെ ആർക്കാണ് കാണണ്ടത് ?

 അതുകൊണ്ട് എല്ലാ കൃത്രമങ്ങളും തട്ടിപ്പും കളഞ്ഞ്, സ്ത്രീ മനുഷ്യ ജാതിയുടെ ഭാഗമാണെന്ന അറിവോടെ അവരെയു,കൂട്ടി ശബരിമലക്ക് പോകാനൊരുങ്ങുക . 
പിണറായി വിജയന് അഭിവാദനങ്ങൾ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക