നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ താരസംഘടനയായ അമ്മ അനുശോചിച്ചു.
വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500ലധികം സിനിമകളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്.
അമ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ക്യാപ്റ്റന്‍ രാജു സജീവമായിരുന്നെന്നും അമ്മ പ്രസിഡണ്ട് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.