മെല്‍ബണ്‍: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്‍ വിക്ടോറിയ സംഘടിപ്പിച്ച ഈദ് കൂട്ടായ്മ 14000 ഡോളര്‍ (7,14,000) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചു.
നാട്ടിലെ പ്രളയത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് സഹായിക്കാന്‍ തയാറാകണമെന്ന് പ്രഖ്യാപിച്ചപ്പോഴേക്കും കുട്ടികള്‍ സ്വരൂപിച്ചു കൂട്ടിയ അവരുടെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മുന്നോട്ട് വന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമായി.
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കളക്ഷന് സഹോദരന്‍ നയീഫ് മഹല്‍ നേതൃത്വം നല്‍കി. കാര്യാ പരിപാടി സഹോദരന്‍ മുഹാസിന്‍ ബഷീര്‍ നിയന്ത്രിച്ചു.
കേരള ജനതയുടെ ദുരിതത്തില്‍ പ്രവാസികളായ നമുക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള കളക്ഷന്‍ ഓഗസ്റ്റ് 31 വരേക്ക് നീട്ടുകയും എല്ലാ നല്ലവരായ മനുഷ്യ സ്‌നേഹികളും അകമഴിഞ്ഞ് സംഭാവന നല്‍കിക്കൊണ്ട് ഈ ഉദ്യമം വിജയിപ്പിക്കണമെന്നും പ്രസിഡന്റ് ഡോ. ഷെരിഫ് കല്ലട്ക്ക പറഞ്ഞു.
റിപ്പോര്‍ട്ട് : ബാബു തൂന്പത്ത്