Image

ആര്‍ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രങ്ങള്‍ അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങി

Published on 17 August, 2018
ആര്‍ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രങ്ങള്‍  അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങി
കേരളത്തിലെ  പ്രളയ ബാധിത മേഖലകളിലുള്ള ആര്‍ട് ഓഫ് ലിവിംഗ് ആശ്രമങ്ങള്‍ , ജ്ഞാനക്ഷേത്രങ്ങള്‍, ആര്‍ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങള്‍, ഉപകേന്ദ്രങ്ങള്‍, ശ്രീശ്രീവിദ്യാമന്ദിര്‍ സ്‌കൂളുകള്‍   തുടങ്ങിയവ മുഴുവനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ  ഭാഗമായി അഭയകേന്ദ്രങ്ങളാക്കി മാറ്റിക്കഴിഞ്ഞതായി  ആര്‍ട് ഓഫ് ലിവിംഗ് സംസ്ഥാന ചെയര്‍മാന്‍ എസ് .എസ്  ചന്ദ്രസാബു അറിയിച്ചു .

ദുരിതാശ്വാസ ക്യാമ്പുകളില്‍  ഇതിനകം സയായമെത്തിച്ചവരെയും സേവാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മുഴുവന്‍ ആര്‍ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകരെയും  അദ്ദേഹം അനുമോദിക്കുന്നു. 

പ്രളയ ബാധിത മേഖലകളില്‍ നിന്നും വീടുകള്‍ വിട്ടൊഴിഞ്ഞുമാറിത്താമസിക്കേണ്ടിവരുന്നവര്‍ക്കായി കൂടുതല്‍  സൗകര്യമൊരുക്കാന്‍ സംസ്ഥാനത്തെ എല്ലാ  ആര്‍ട് ഓഫ് ലിവിംഗ്  കേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി   അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അഭയകേന്ദ്രങ്ങളിലെത്തുന്ന വര്‍ക്കാവശ്യമായ ഭക്ഷണം, കുടിവെള്ളം മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവ സമാഹരിച്ചു നല്കുന്നതിനായി  മുഴുവന്‍ ആര്‍ട് ഓഫ് ലിവിംഗ് മെമ്പര്‍മാരുടെയും സഹകരണവും  സഹായവും ആര്‍ട് ഓഫ് ലിവിംഗ് കേരള  അധികൃതര്‍ ആവശ്യപ്പെടുന്നു.  ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ ആശ്വസിപ്പിക്കുന്നതോടൊപ്പം മാനസികമായി ഉണര്‍വ്വുനല്കുന്നതിന്നാവശ്യമായ ധ്യാന പ്രക്രിയകള്‍ക്ക്   നേതൃത്വം നല്‍കാന്‍ കേരളത്തിലെ മുഴുവന്‍ ആര്‍ട് ലിവിംഗ് പരിശീലകര്‍ക്കും  ആര്‍ട് ഓഫ് ലിവിംഗ് കേരള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍  മുഴുവന്‍ ആര്‍ട് ഓഫ് ലിവിംഗ് കുടുംബാംഗങ്ങളും മറ്റു സുമനസ്സുകളുംആര്‍ട് ഓഫ് ലിവിംഗ് കേരളയുടെ ദുരിതാശ്വാസനിധിയിലേക്ക്   സാമ്പത്തികസഹായം നല്‍കാന്‍ വിനയപൂര്‍വ്വം ആവശ്യപ്പെടുന്നു. സാമ്പത്തികസഹായങ്ങള്‍ വ്യക്തി വികാസ് കേന്ദ്ര ഇന്ത്യ .കേരള അപ്പക്‌സ് ബോഡി, കൊച്ചി( V V K Kerala Apex ) A / C NO -626201063303 ...) (IFSC CODE -ICIC 0000277 )  കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ട് ഓഫ് ലിവിംഗ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 9446665017, 09847219244  
കേരളത്തിനായി ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ സന്ദേശം. ആര്‍ട്ട് ഓഫ് ലിവിങ് ദുരിത നിവാരണത്തിനായി കര്‍മ്മരംഗത്ത്. കേരളം ഒരുമിച്ചു മുന്നോട്ട്.

https://www.facebook.com/sudheerbabuas/videos/10215119605636404/

ആര്‍ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രങ്ങള്‍  അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങി
ആര്‍ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രങ്ങള്‍  അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങി
ആര്‍ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രങ്ങള്‍  അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങി
ആര്‍ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രങ്ങള്‍  അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങി
ആര്‍ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രങ്ങള്‍  അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങി
ആര്‍ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രങ്ങള്‍  അഭയകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക